സാന്റ് വിച്ച് രീതി [Sandwich Approach]

Jesus’s Teaching Skills 65
സാന്റ് വിച്ച് രീതി [Sandwich Approach]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

റൊട്ടികൾക്കിടയിൽ ഏതെങ്കിലും ഭക്ഷ്യസാധനങ്ങൾ വച്ച് തയ്യാറാക്കുന്ന ലഘുഭക്ഷണമാണ് സാന്റ്.വിച്ച്. ഇതുപോലെ പാഠങ്ങൾ അവതരിപ്പിക്കുമ്പോഴും ചെയ്യാറുണ്ട്. ഒരു സംഭവത്തിൽനിന്ന് തുടങ്ങി അത് അവസാനിപ്പിക്കുന്നതി നിടയ്ക്ക് വേറെ ഒരു സംഭവമോ കാര്യമോ അവതരിപ്പിക്കുന്ന രീതിയാണ് സാന്റ്.വിച്ച് രീതി.

സുവിശേഷകന്മാർ ഈശോയെ അവതരിപ്പിക്കുമ്പോഴും ഈ രീതി അവലംബിക്കുന്നുണ്ട്. ജായ്റോസിന്റെ മകളെ സുഖപ്പെടുത്താനായി പോകുന്ന സംഭവം അവതരിപ്പിക്കുന്ന തിന് ഇടയ്ക്കാണ് 12 വർഷമായി രക്തസ്രാവമുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നത്. അതിനുശേഷം ജായ്റോസിന്റെ മകളെ ഉയർപ്പിക്കുകയും ചെയ്യുന്നു.

പാഠഭാഗങ്ങൾ ആകർഷകമായി അവതരിപ്പിക്കാൻ സാന്റ്.വിച്ച് രീതി സഹായിക്കും. അതുവഴി കുട്ടികളിൽ കൂടുതൽ താൽപര്യം ജനിപ്പിക്കുവാനും കഴിയും. അതുകൊണ്ട് സാന്റ്.വിച്ച് രീതി ഫലപ്രദമായി ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org