പുനരവലോകനം (Review)

Jesus's Teaching Skills 42
പുനരവലോകനം (Review)
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

പ്രാഥമിക പഠനത്തിനുശേഷം അതിനെ വീണ്ടും പരിശോധിക്കുന്ന മാനസികപ്രക്രിയയാണ് പുനരവലോകനം. ഇത് എപ്പോഴും ആവര്‍ത്തനപഠനത്തേക്കാള്‍ മെച്ചമേറിയതാണ്.

പഠിച്ച കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കാനും ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാനും ഇത് സഹായിക്കുന്നു. ഈശോ ഇത്തരം രീതി ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.

ഗത്‌സമേനിയിലെ പ്രാര്‍ഥനയുടെ സമയത്ത് (മത്തായി 26:36-46) ഈശോ ശിഷ്യന്മാരോട് ഈശോയോടൊപ്പം ഉണര്‍ന്നിരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഉറങ്ങിപ്പോകുന്ന ശിഷ്യന്മാരെ പിന്നീടു രണ്ടു പ്രാവശ്യം ഈശോ ഉണര്‍ന്നിരുന്ന് പ്രാര്‍ഥിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.

പുനരവലോകനം നടത്താന്‍ ഇത് ശിഷ്യന്മാരെ സഹായിക്കുന്നു. ഈശോ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍ ശിഷ്യന്മാര്‍ പല കാര്യങ്ങളും വിശ്വസിച്ചതും (യോഹന്നാന്‍ 2:22) പുനരവലോകനത്തിന് ഉദാഹരണമാണ്. ഈശോയുടെ ജീവിതംപോലും അതിന് കാരണമായിത്തീരുന്നു.

പുനരവലോകനം വെറും ആവര്‍ത്തനമാകാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. കൂടുതല്‍ മെച്ചപ്പെട്ട ധാരണയും അറിവും സൃഷ്ടിക്കാനാണ് അത് ഉപകാരപ്പെടുത്തേണ്ടത്. ഈശോയെപ്പോലെ കൂടുതല്‍ മെച്ചപ്പെട്ട അറിവുകള്‍ നല്‍കാന്‍ അധ്യാപകര്‍ക്കു സാധിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org