![ആപ്തവാക്യങ്ങള്‍ [Maxims] : 2](http://media.assettype.com/sathyadeepam%2F2025-07-17%2F5kr0u6sm%2Fjesus-teachings48.jpg?w=480&auto=format%2Ccompress&fit=max)
ഫാ. ജോര്‍ജ് തേലേക്കാട്ട്
അധ്യാപനത്തിന്റെ ലക്ഷ്യം തന്നെ ആശയങ്ങള്‍ വ്യക്തവും സൂക്ഷ്മവും ആക്കുക എന്നുള്ളതാണ്. അതുവഴി പഠിതാക്കള്‍ക്ക് പഠനത്തില്‍ താല്‍പര്യം ജനിപ്പിക്കുകയും പഠനത്തില്‍ സജീവപങ്കാളിത്തം വഹിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.
ആപ്തവാക്യങ്ങള്‍ ഇക്കാര്യത്തില്‍ അധ്യാപകരെ വലിയ രീതിയില്‍ സഹായിക്കുന്നു.
വസ്തുനിഷ്ഠമായതില്‍ നിന്ന് ഗുണാത്മകമായതിലേക്ക് (from concrete to the abstract) മുന്നേറുന്നത് ഇത്തരം രീതിയാണ്. അത്തിവൃക്ഷത്തെ ശപിക്കുന്ന സംഭവത്തിലൂടെ (മത്തായി 21:18-22) വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം ലഭിക്കുമെന്ന് ഈശോ പഠിപ്പിക്കുന്നു.
പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തെപ്പറ്റി (മര്‍ക്കോസ് 9:48) ഈശോ സൂചിപ്പിക്കുന്നത് അവര്‍ക്ക് പരിചയമുള്ള കത്തിയെരിയുന്ന മാലിന്യ കൂമ്പാരമെന്ന യാഥാര്‍ഥ്യത്തിലൂടെയാണ്.
ആപ്തവാക്യങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്ന് അനുഭവസിദ്ധമായതില്‍നിന്ന് യുക്തിപരമായതിലേക്ക് (from empirical to rational) മുന്നേറുക എന്നുള്ളതാണ്. മത്തായി സുവിശേഷകന്റെ പതിമൂന്നാം അധ്യായത്തിലെ വിതക്കാരന്റെ ഉപമ, കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ, കളകളുടെ ഉപമ, നിധിയുടെയും രത്‌നത്തിന്റെയും വലയുടെയും ഉപമ എന്നിങ്ങനെ വിവിധ ഉപമകളിലൂടെ സ്വര്‍ഗരാജ്യമെന്ന സത്യം ഈശോ കൃത്യമായി വരച്ചുകാട്ടുന്നു.
മനുഷ്യര്‍ക്ക് അസാധ്യമായ അപ്പം വര്‍ധിപ്പിക്കുക, വെള്ളത്തിന് മീതെ നടക്കുക (യോഹന്നാന്‍ 6) എന്നീ പ്രവര്‍ത്തികളിലൂടെ, സ്വന്തം ശരീരം ഭക്ഷണപാനീയമായി നല്‍കാന്‍ സാധിക്കുമെന്ന അസാധ്യപ്രവര്‍ത്തി ഈശോ പഠിപ്പിക്കുന്നു. ആപ്തവാക്യങ്ങള്‍ ഈശോ ഉപയോഗിച്ചതുപോലെ കൃത്യമായി ഉപയോഗിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണം.