സമന്വയസമീപനം [Interdisciplinary Approach]

Jesus’s Teaching Skills - 61
സമന്വയസമീപനം [Interdisciplinary Approach]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

ഒന്നിലധികം പഠനവിഷയങ്ങൾ ഒരുമിച്ച് ചേരുന്ന ഒരു പഠനരീതിയാണ് സമന്വയസമീപനം. വിവിധങ്ങളായ വിഷയങ്ങൾ ഒരുമിച്ച് പഠിപ്പിക്കുമ്പോൾ പരസ്പരം ബന്ധപ്പെടുത്തി മനസ്സിലാ ക്കാനും കൂടുതൽ വ്യക്തമായ അറിവ് നേടാനും സാധിക്കുന്നു.

ഈശോയുടെ പഠനവിഷയങ്ങൾ പരിശോധിക്കുമ്പോൾ ദൈവരാജ്യത്തെപ്പറ്റിയുള്ള പഠനങ്ങളോടൊപ്പം, അതെങ്ങനെ നിത്യജീവിതത്തിൽ പ്രായോഗികമാക്കാം എന്നുള്ള അറിവും ഈശോ നൽകുന്നുണ്ട്.

സുവിശേഷ ഭാഗ്യങ്ങൾ പഠിപ്പിക്കുന്ന തോടൊപ്പം (ലൂക്കാ 6:20-26) അന്യരെ വിധിക്കരുതെന്നും ഫലത്തിൽ നിന്നാണ് വൃക്ഷത്തെ അറിയുക എന്നും (ലൂക്കാ 6:37-45) ഈശോ പഠിപ്പിക്കുന്നുണ്ട്. ഇത്തരം സമീപനത്തിലൂടെ ആത്മീയത ജീവിക്കേണ്ടതാണെന്നുള്ള സൂചനയാണ് ഈശോ നൽകുന്നത്.

പരസ്പരം ബന്ധപ്പെടുത്തി മനസ്സിലാക്കുന്നത് എപ്പോഴും കൂടുതൽ വ്യക്തമായ കാഴ്ചപ്പാട് രൂപീകരിക്കാൻ ഒരാളെ സഹായിക്കും. അധ്യാപനത്തിൽ സമന്വയസമീപനം വിവേകപൂർവം ഉപയോഗിക്കാൻ അധ്യാപകർക്ക് സാധിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org