ചിത്രീകരണ രീതി [Illutsration Method]

Jesus Teaching Skills [4]
ചിത്രീകരണ രീതി [Illutsration Method]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

  • Illutsration Method

ചില വാക്കുകളും പ്രയോഗങ്ങളും കൊണ്ട് പറയാനുള്ള കാര്യങ്ങള്‍ കേള്‍വിക്കാരുടെ മനസ്സില്‍ ശക്തമായി കോറിയിടുന്നതാണ് ചിത്രീകരണരീതി. ഈശോയുടെ പ്രഭാഷണങ്ങളില്‍ ഇത്തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും നമുക്ക് സുലഭമായി കാണാവുന്നതാണ്.

ഈശോ തന്നെത്തന്നെ വിശേഷിപ്പിക്കുന്ന ഞാനാണ് വാതില്‍, ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു, ഞാനാണ് നല്ല ഇടയന്‍ തുടങ്ങിയുള്ള പദപ്രയോഗങ്ങള്‍ ഈശോയുടെ വ്യക്തിത്വത്തിലേക്ക് വിരല്‍ചൂണ്ടുന്നവയാണ്.

ഈശോയുടെ വാക്കുകളെ കൂടുതല്‍ ശക്തമാക്കുന്നതിന് ഇത്തരത്തിലുള്ള ചില പ്രയോഗങ്ങള്‍ സഹായിച്ചിട്ടുണ്ട്. 12 ശിഷ്യന്മാരെക്കുറിച്ച് 'ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും' (മത്തായി 4:19) എന്നു പറഞ്ഞതും

'നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്' (മത്തായി 5:13) എന്ന് ജനക്കൂട്ടത്തോട് പറഞ്ഞതും 'അണലിസന്തതികളെ' (ലൂക്കാ 3:7) എന്ന് ജനക്കൂട്ടത്തെ വിശേഷിപ്പിച്ചതും ഇവിടെ സ്മരണീയമാണ്.

മനസ്സില്‍ സന്നിവേശിപ്പിക്കപ്പെടുന്ന ഇത്തരം ചിത്രീകരണങ്ങളിലൂടെ തന്റെ സന്ദേശങ്ങളെ ഓര്‍മ്മയില്‍ സജീവമായി നിലനിര്‍ത്താന്‍ ഈശോ ശ്രദ്ധിച്ചിരുന്നു.

ഇത്തരം വാങ്മയ ചിത്രീകരണങ്ങളിലൂടെ പഠിപ്പിക്കല്‍ ആകര്‍ഷകവും സജീവവുമാക്കാന്‍ ഗുരുക്കന്മാര്‍ക്ക് സാധിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org