

ഫാ. ജോര്‍ജ് തേലേക്കാട്ട്
ശിഷ്യഗണത്തിന്റെ കഴിവോ മറ്റെന്തെങ്കിലും മാനദണ്ഡമോ അടിസ്ഥാനമാക്കി ചെറിയ കൂട്ടങ്ങളായി തിരിച്ച് അറിവ് കൈമാറുന്ന പ്രക്രിയയാണ് വർഗീകരണം. ഓരോരുത്തരുടെയും കഴിവുകളനുസരിച്ച് പഠനം സാധ്യമാക്കാൻ ഇതുവഴി സാധിക്കും. ഈശോ ഇത് വളരെ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്.
ഈശോയുടെ 12 ശിഷ്യന്മാരെ ക്കുറിച്ചുള്ള സൂചനകൾ ഉണ്ടാകുമ്പോഴും (മർക്കോസ് 3:13-19, മത്തായി 10:1, അപ്പസ്തോല പ്രവർത്തനങ്ങൾ 1:13) ആ കൂട്ടത്തിൽ നിന്നുതന്നെ മൂന്നു പേരെ ഈശോ പ്രത്യേകമായി മാറ്റിനിർത്തുന്നുണ്ട് (മർക്കോസ് 5:37, മത്തായി 17:1).
ഈശോയുടെ 70 ശിഷ്യന്മാരെക്കുറിച്ചുള്ള സൂചനകളും സുവിശേഷങ്ങളിൽ കാണാം (ലൂക്ക 10:1-12, 17-20). ഈശോയെ അനുഗമിച്ച സ്ത്രീകളെ ക്കുറിച്ചും സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (ലൂക്കാ 8:1-3).
ഇത്തരം വർഗ്ഗീകരണത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ശിഷ്യത്വത്തിൽ വളർത്താൻ ഈശോയ്ക്ക് സാധിച്ചിട്ടുണ്ട്. ശിഷ്യഗണത്തെ ഇപ്രകാരം തരംതിരിച്ചുകൊണ്ട് പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ അധ്യാപകർക്ക് സാധിക്കണം.