സംഘചര്‍ച്ച (Group Discussion)

Jesus's Teaching Skills 43
സംഘചര്‍ച്ച (Group Discussion)
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

ഒരു നേതാവിന്റെ നിയന്ത്രണത്തില്‍ മുഖാമുഖമായ പരസ്പരാവര്‍ത്തനം വഴി കൂട്ടായി ചിന്തിച്ചും സംഭാഷണത്തില്‍ ഏര്‍പ്പെട്ടും അംഗങ്ങള്‍ ഒരു കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തുന്ന പ്രക്രിയയാണിത്.

ആശയവിനിമയത്തിലൂടെ അറിവ് കൂടുതലായി സമ്പാദിക്കാന്‍ സംഘചര്‍ച്ച ഒരാളെ സഹായിക്കുന്നു. ഈശോയും സംഘചര്‍ച്ചയില്‍ ഏര്‍പ്പെടുന്നത് സുവിശേഷങ്ങളില്‍ കാണുന്നുണ്ട്.

ഇശോയ്ക്ക് 12 വയസ്സ് പ്രായമുള്ളപ്പോള്‍ ജെറുസലേം ദേവാലയത്തില്‍ ഈശോയെ കാണാതായി അന്വേഷിച്ച് കണ്ടെത്തുമ്പോള്‍ ഈശോ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു (ലൂക്കാ 2,46).

ഈശോയുടെ ഉയിര്‍പ്പിനുശേഷം എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാരോടൊപ്പം ഈശോ യാത്ര ചെയ്തപ്പോള്‍ അവരോട് സംസാരിക്കുകയും സംവദിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്നത് (ലൂക്കാ 24,15). ഇതും സംഘചര്‍ച്ചയില്‍ ഏര്‍പ്പെട്ടതിന്റെ ഉദാഹരണമാണ്.

സംഘബോധവും സാമൂഹിക പങ്കാളിത്തവും വളര്‍ത്തുന്ന സംഘചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ അധ്യാപകര്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളര്‍ത്തുന്ന ഈ പാഠ്യരീതിയിലൂടെ കൂടുതല്‍ അറിവ് സ്വന്തമാക്കാന്‍ ഒരാള്‍ക്ക് സാധിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org