വസ്തുതാപരമായ സമീപനം [Factual Approach]

Jesus’s Teaching Skills 62
വസ്തുതാപരമായ സമീപനം [Factual Approach]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

കാര്യങ്ങളെ വളരെ കൃത്യമായും വ്യക്തമായും വസ്തുതാപരമായി പഠിപ്പിക്കുന്ന രീതിയാണ് വസ്തുതാപരമായ സമീപനം. കാര്യങ്ങളെ നേരിട്ട് മനസ്സിലാക്കാൻ ഈ സമീപനം കുട്ടികളെ സഹായിക്കുന്നു.

ഈശോയുടെ പഠനങ്ങളിൽ പലപ്പോഴും ഉപമകളും ബിംബങ്ങളും ഉപയോഗിച്ചിരുന്നതിനാൽ പലപ്പോഴും ശിഷ്യന്മാർക്ക് അത് കൃത്യമായി മനസ്സിലായിരുന്നില്ല. അതുകൊണ്ടാണ് പലപ്പോഴും ഉപമകൾ വിശദീകരിക്കേണ്ടി വന്നത് (മത്തായി 13:18-23). എന്നാൽ ഉപമയില്ലാതെ വളരെ സ്പഷ്ടമായും വസ്തുതാപരമായും ഈശോ ദൈവപിതാവുമായുള്ള ബന്ധത്തെപ്പറ്റി സംസാരിക്കുന്നതിനെക്കുറിച്ചും സൂചനകളുണ്ട് (യോഹന്നാൻ 16:29).

പഠിപ്പിക്കുന്നവ വസ്തുതാപരമായും കൃത്യമായും കൈമാറ്റം ചെയ്യാൻ അധ്യാപകർക്ക് സാധിക്കണം. സംശയങ്ങൾക്ക് ഇട നൽകാത്തവിധം പഠിപ്പിക്കുമ്പോൾ അധ്യാപനം ഈശോയെപ്പോലെ കൂടുതൽ മികവുള്ളതാകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org