![ഏകകേന്ദ്ര സമീപനം [Concentric Approach]](http://media.assettype.com/sathyadeepam%2F2025-10-10%2F1x19yrgc%2Fjesus-teachingsconcentric-approach.jpg?w=480&auto=format%2Ccompress&fit=max)
ഫാ. ജോര്‍ജ് തേലേക്കാട്ട്
ഏതെങ്കിലും ഒരു വിഷയത്തിന്റെ തുടർച്ച നഷ്ടപ്പെടാതെ തുടർച്ചയായി പഠിപ്പിക്കുന്നതാണ് ഏകകേന്ദ്ര സമീപനം. വിദ്യാർത്ഥികളുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്താതെ പഠിപ്പിക്കാൻ അധ്യാപകർക്ക് ഇതുവഴി സാധിക്കും. വിഷയത്തിന്റെ തുടർച്ച സാധ്യമാവുകയും ചെയ്യും.
കാണാതായ ആടിന്റെ ഉപമ, കാണാതായ നാണയത്തിന്റെ ഉപമ, ധൂർത്തപുത്രന്റെ ഉപമ (ലൂക്കാ 15) എന്നിവയിലൂടെ അനുതപിക്കുന്ന പാപികളെ നേടിയെടുക്കണമെന്ന് ഈശോ പഠിപ്പിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ പഠിപ്പിക്കുമ്പോഴും (മത്തായി 13) മലയിലെ പ്രസംഗം നടത്തുമ്പോഴും (മത്തായി 5, 6, 7) ഏകകേന്ദ്ര സമീപനം ഈശോയുടെ പഠനങ്ങളിൽ കാണാവുന്നതാണ്.
ഒരു വിഷയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് തുടർച്ചയായി കേൾക്കുമ്പോൾ കൂടുതൽ മെച്ചപ്പെട്ട പഠനം അതുവഴി സാധ്യമാകും. വിദ്യാർത്ഥികൾക്ക് മടുപ്പുളവാകാത്ത രീതിയിൽ ഈ സമീപനം സ്വീകരിക്കാൻ അധ്യാപകർക്ക് കഴിയണം.