സാമൂഹ്യ വിഭവങ്ങൾ [Community Resources]

Jesus’s Teaching Skills - 67
സാമൂഹ്യ വിഭവങ്ങൾ [Community Resources]
Published on

ഓരോ പഠിതാവും ആയിരിക്കുന്ന സമൂഹം തന്നെ ഒരു പാഠ്യവിഷയമായി മാറുന്ന പ്രക്രിയയാണിത്. ഒരാൾക്ക് ഇന്ദ്രിയങ്ങൾവഴി അനുഭവിച്ചറിയാവുന്ന സാമൂഹ്യ രാഷ്ട്രീയ ദേശീയ സാമ്പത്തിക സ്വാധീനങ്ങളെല്ലാം പഠനവിഷയമായി മാറുന്നു. ഈശോ ആയിരുന്ന സമൂഹവും ഇപ്രകാരം ഈശോയ്ക്ക് പഠനവിഷയമായിരുന്നു.

ഈശോ പരസ്യജീവിതം ആരംഭിക്കുമ്പോൾതന്നെ അവിടെയുണ്ടായിരുന്നവർ കോപാകുലരാവുകയും ഈശോയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതു മനസ്സിലാക്കിയ ഈശോ അവിടെ നിന്ന് പിൻവാങ്ങുന്നു (ലൂക്കാ 4,28-30). യോഹന്നാന്റെ സുവിശേഷത്തിലെ ദേവാലയം ശുദ്ധീകരിച്ചതിനു ശേഷമുള്ള ഈശോയുടെ പ്രതികരണവും (2,23-24)

സമരിയാക്കാരി സ്ത്രീയുടെ സംഭവത്തിൽ ജനക്കൂട്ടം ഈശോയെ വിശ്വസിക്കുന്നതും (4,39-40) ഈശോയുടെ പ്രബോധനങ്ങൾക്കവസാനം ഈശോയെ വിശ്വസിക്കുന്ന ജനക്കൂട്ടത്തെ അവതരിപ്പിക്കുമ്പോഴും (8,30) വിവിധങ്ങളായ സമൂഹത്തിന്റെ പ്രതികരണ രീതിയെയാണ് പ്രതിപാദിക്കുന്നത്. ഇത്തരം പ്രതികരണങ്ങൾ മനസ്സിലാക്കി ഈശോ ക്രിയാത്മകമായി പ്രതികരിക്കുന്നു.

ഓരോ പഠിതാവിനും ആയിരിക്കുന്ന സമൂഹം വളരെ പ്രധാനപ്പെട്ടതാണ്. ഒരു വിശ്വാസപരിശീലന വിദ്യാർത്ഥിയെ ഈശോയെപ്പോലെ സമൂഹത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ പഠിപ്പിക്കേണ്ടത് അധ്യാപകരുടെ കടമയും ഉത്തരവാദിത്വവുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org