ഉത്തരം നൽകൽ [Answering]

Jesus Teaching Skill-46
ഉത്തരം നൽകൽ [Answering]
Published on
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

ഉള്ളടക്കത്തിലും ഭാഷയിലും ഒരുപോലെ കൃത്യവും ശരിയുമായ ഉത്തരങ്ങൾ കുട്ടികളുടെ ചിന്തയെയും മാനസിക പ്രവർത്തനങ്ങളെയും ഉദ്ദീപിപ്പിക്കുന്നു. ഉത്തരങ്ങൾ എപ്പോഴും പൂർണ്ണവും വ്യക്തവും ഹ്രസ്വവും ലളിതവുമായിരിക്കണം.

ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകി തന്റെ ശ്രോതാക്കളെ അദ്ഭുതപ്പെടുത്തുന്ന ഈശോയുടെ ചിത്രം സുവിശേഷങ്ങളിൽ നിറഞ്ഞുകാണാം.

‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,’ എന്ന് യേശു പഠിപ്പിച്ച മനോഹരമായ പ്രാർഥന ശിഷ്യന്മാരുടെ ചോദ്യങ്ങൾക്കുള്ള ഈശോയുടെ ഉത്തരമായിരുന്നു (മത്തായി 6:9-15).

ലൂക്കായുടെ സുവിശേഷം പത്താം അധ്യായത്തിലെ നല്ല സമരിയക്കാരന്റെ ഉപമയും ചോദ്യത്തിനുള്ള ഈശോയുടെ ഉത്തരമായിരുന്നു.

ചോദ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഈശോയുടെ ചിത്രം സുവിശേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ആധുനികകാലത്തിൽ ചോദ്യങ്ങൾ കൂടുതലായി ഉയർന്നുവരുമ്പോൾ അവയ്ക്ക് കൃത്യമായ ഉത്തരം നൽകാൻ അധ്യാപകർക്കു സാധിക്കണം. വിഷയങ്ങളിലുള്ള ആഴത്തിലുള്ള ബോധവും മികച്ച ആശയവിനിമയശേഷിയും ഇക്കാര്യത്തിൽ അധ്യാപകരെ സഹായിക്കും.

അങ്ങനെ അറിവുകൾ ബോധ്യങ്ങളായി രൂപപ്പെടുത്താൻ എല്ലാ ഗുരുക്കന്മാർക്കും സാധിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org