ദൈവമുണ്ടായിട്ടും ലോകത്ത് ദുരിതങ്ങളും കഷ്ടപ്പാടുകളും നിലനിൽക്കുന്നത് എന്തുകൊണ്ട്?

ദൈവമുണ്ടായിട്ടും ലോകത്ത് ദുരിതങ്ങളും കഷ്ടപ്പാടുകളും നിലനിൽക്കുന്നത് എന്തുകൊണ്ട്?
Published on
Q

ദൈവമുണ്ടായിട്ടും ലോകത്ത് ദുരിതങ്ങളും കഷ്ടപ്പാടുകളും നിലനിൽക്കുന്നത് എന്തുകൊണ്ട്? ഈ ചോദ്യം നിങ്ങളുടെ വിശ്വാസത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?

A

ദൈവത്തിന്റെ നാമം മഹത്വപ്പെടുത്തുവാൻ വേണ്ടിയാണ് ഇത്തരം സഹനങ്ങൾ നാം നേരിടേണ്ടി വരുന്നത്. വേദനകളെ നാം സന്തോഷത്തോടെ സ്വീകരിച്ച് അവയെ തരണം ചെയ്ത് വിജയം കൈവരിക്കുക എന്നാണ് ദൈവത്തിന്റെ ഇഷ്ടം.

  • ടിബിൻ ബിജു തേങ്ങോട്ടുവിളയിൽ

    +2 വിദ്യാർഥി

    നിത്യസഹായമാതാ പള്ളി, ആയത്തുപടി

  • ദൈവനാമം പ്രകീർത്തിക്കപ്പെടുന്നതിനുവേണ്ടിയാണ് ഇന്നും ലോകത്ത് ബുദ്ധിമുട്ടുകൾ, വേദനകൾ, വിഷമങ്ങൾ എല്ലാം നിലനിൽക്കുന്നത്.

  • മാമ്മോദീസ സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്തം എന്നുപറയുന്നത് ലോകമെമ്പാടും ദൈവമായ ക്രിസ്തുവിനെ അറിയിക്കുക എന്നതാണ്. അതിന് നമ്മുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും വേദനകളും ആവശ്യമാണ്. എങ്കിൽ മാത്രമാണ് ക്രിസ്തുവിനെ അറിയുവാനും ക്രിസ്തുവിനെ പ്രഘോഷിക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. എങ്കിൽ മാത്രമാണ് ദൈവത്തിന്റെ നാമം പ്രകീർത്തിക്കപ്പെടുകയുള്ളൂ.

  • ദൈവം ആഗ്രഹിക്കുന്നത് നമ്മുടെ വിജയം മാത്രമാണ്. നമ്മുടെ വിജയത്തിനായിട്ടുള്ള ഓരോ ചവിട്ടുപടികളായി ജീവിതത്തിലെ വേദനകളെയും കുരിശുകളെയും നാം കണക്കാക്കേണ്ടതുണ്ട്.

  • ഈശോ ലോകത്തിന് മുഴുവൻ വേണ്ടി, ലോക പാപങ്ങളുടെ പരിഹാരത്തിനുവേണ്ടി കുരിശെടുക്കുകയും, കുരിശെടുത്ത് അവയെ സഹിച്ച് തരണം ചെയ്ത് മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അതുപോലെതന്നെയാണ് നമ്മുടെ ജീവിതത്തിലെ ദുരിതങ്ങൾ. അവയെ സഹിച്ച്, മറികടന്നെങ്കിൽ മാത്രമാണ് വിജയം നമുക്ക് കൈവരിക്കാൻ കഴിയുകയുള്ളൂ. അതിനാൽ, ജീവിതത്തിലെ ദുഃഖദുരിതങ്ങളെ ഒരു ബാധ്യതയായിട്ടോ, ഒരു സങ്കടമായിട്ടോ, ഒരു കഷ്ടകാലമായിട്ടോ അല്ല കാണേണ്ടത്. മറിച്ച്, അവയെ നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി, നമ്മുടെ ജീവിത സാഹചര്യത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഉള്ള നല്ല വഴികളായി മനസ്സിലാക്കുക.

  • ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ധാരാളം കഷ്ടപ്പാടുകളും ദുരിതങ്ങളും വേദനകളും കടന്നുവരും. ഇവയെയൊക്കെ എപ്രകാരം, എങ്ങനെ സഹിക്കുന്നു എന്നതിലാണ് കാര്യം. അവയെ എങ്ങനെ സഹിക്കുന്നു എന്നതിനനുസരിച്ചാണ് നമ്മുടെ ജീവിതം മുമ്പോട്ട് പോകുന്നത്.

  • ജീവിതത്തിൽ ദുഃഖദുരിതങ്ങൾ ഉണ്ടാകുമ്പോൾ എന്തിനാണ് ദൈവം എന്ന ചോദ്യം പല സ്ഥലത്തുനിന്നും നമുക്ക് കേൾക്കാൻ സാധിക്കും. അതിന് ഉത്തരം ഒന്നേയുള്ളൂ, ദൈവത്തിന്റെ നാമം മഹത്വപ്പെടുത്തുവാൻ വേണ്ടിയാണ് ഇത്തരം സഹനങ്ങൾ നാം നേരിടേണ്ടി വരുന്നത്. വേദനകളെ നാം സന്തോഷത്തോടെ സ്വീകരിച്ച് അവയെ തരണം ചെയ്ത് വിജയം കൈവരിക്കുക എന്നാണ് ദൈവത്തിന്റെ ഇഷ്ടം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org