ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 3]

📱 Phone Pookies
digital welness
Published on: 

അമിതമായ സ്ക്രീൻ ഉപയോഗം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

  • ❓ രാത്രി വൈകി റീലുകൾ കാണുമ്പോൾ കണ്ണ് പുകയുന്നതും, തലവേദനിക്കുന്നതും കഴുത്ത് വേദനിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ?

‘കുറച്ചുനേരം കൂടിയല്ലേ’ എന്ന് വിചാരിച്ച് നമ്മൾ ഫോൺ നോക്കിക്കൊണ്ടേയിരിക്കും! പക്ഷേ ഈ അമിതമായ സ്ക്രീൻ ഉപയോഗം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

ഫോൺ കാരണം ശരീരത്തിനുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ ഇതാ:

💡 സ്ക്രീൻ ടൈം വരുത്തുന്ന 3 ആരോഗ്യ പ്രശ്നങ്ങൾ:

* 🦒 ടെക്സ്റ്റ് നെക്ക് (Text Neck Syndrome)

തല കുനിച്ചു പിടിച്ച് ഫോൺ നോക്കുമ്പോൾ കഴുത്തിന് വരുന്നത് വലിയൊരു ഭാരം ചുമക്കുന്നത്ര സ്ട്രെസ്സാണ്! റിസൾട്ട്? ചെറുപ്പത്തിലേ ഉണ്ടാകുന്ന കഴുത്തുവേദന!

* 👁️ ഡ്രൈ ഐസ് (Dry Eyes & Strain)

ഫോണിലെ ബ്ലൂ ലൈറ്റ് കാരണം നമ്മൾ കണ്ണ് ചിമ്മാൻ മറന്നുപോകും. ഇത് കണ്ണുകൾ വരണ്ടതാക്കാനും, കഠിനമായ തലവേദനയ്ക്കും കാരണമാകും!

* 🌙ഉറക്കം കെടുത്തുന്ന നീലവെളിച്ചം (No Sleep Monster)

രാത്രി ഫോൺ നോക്കുമ്പോൾ ബ്രെയിൻ വിചാരിക്കും ഇത് പകലാണെന്ന്! പിന്നെ ഉറക്കം വരാതെ വട്ടം കറങ്ങേണ്ടി വരും. പിറ്റേദിവസം ഫുൾ ഉറക്കക്ഷീണവും!

✨ ആരോഗ്യവാനായ ഒരു ബോഡിയും മൈൻഡും ഉണ്ടെങ്കിലേ ജീവിതം ആസ്വദിക്കാൻ പറ്റൂ!

🎯 അതുകൊണ്ട് ഇന്ന് മുതൽ ഫോൺ കുറച്ച് ദൂരേക്ക് മാറ്റി വെക്കാം, കണ്ണിനും ശരീരത്തിനും റെസ്റ്റ് കൊടുക്കാം!

📷 (QR കോഡ് സ്കാൻ ചെയ്ത് മുഴുവൻ വീഡിയോ കാണൂ!)

logo
Sathyadeepam Online
www.sathyadeepam.org