![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 53]](http://media.assettype.com/sathyadeepam%2F2025-08-21%2F0lta6j4z%2FcateCHISMquizarnose-pathiri.jpg?w=480&auto=format%2Ccompress&fit=max)
അർണോസ് പാതിരി
1) മലയാളത്തില്‍ ആദ്യമായി ലെക്‌സിക്കന്‍ ഗ്രാമര്‍ വര്‍ക്ക് തയ്യാറാക്കിയത് ആര്?
അര്‍ണോസ് പാതിരി
2) ഗ്രന്ഥഭാഷ എന്ന ഗ്രന്ഥം രചിച്ച മിഷണറി?
അര്‍ണോസ് പാതിരി
3) പുത്തന്‍പാന എന്ന ക്രിസ്ത്യന്‍ ഗാനകാവ്യം രചിച്ചതാര്?
അര്‍ണോസ് പാതിരി
4) ജര്‍മ്മന്‍കാരനായ അര്‍ണോസ് പാതിരിയുടെ യഥാര്‍ഥ പേര്?
യൊഹാന്‍ ഏര്‍ണസ്റ്റ് ഹാങ്‌സ്‌ലേഡന്‍
5) തന്റെ സമകാലികരേക്കാള്‍ വ്യുല്‍പ്പത്തി സമ്പാദിച്ച ഒരു സാക്ഷാല്‍ സംസ്‌കൃത പണ്ഡിതന്‍ എന്ന് മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ച മിഷണറി?
അര്‍ണോസ് പാതിരി
6) അര്‍ണോസ് പാതിരി സ്മാരകം എവിടെയാണ്?
വേലൂര്‍, തൃശ്ശൂര്‍
കാറ്റക്കിസം എക്സാം QUESTION BANK
1) സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ആരാണ് ?
കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്
2) സഭാചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എവുസേബിയൂസ് ഓഫ് സേസറയ
3) ഈ വര്‍ഷത്തെ ലോക യുവജന ജൂബിലിയാചരണം നടന്നത് എവിടെ?
റോമില്‍
4) കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തിന്റെ പ്രത്യേകത എന്താണ്?
ജൂബിലി വര്‍ഷം