ജർമ്മൻ രാജവംശങ്ങൾ

ചരിത്രത്തിലെ സഭ
ജർമ്മൻ രാജവംശങ്ങൾ
Published on
  • ഫാ. സേവി പടിക്കപ്പറമ്പിൽ

കഴിഞ്ഞ ലക്കത്തിൽ നാം പഠിച്ചത് പോലെ സഭാ ചരിത്രത്തിന്റെ തുടർന്നുള്ള ഗതിയെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് ജർമ്മൻ രാജവംശങ്ങൾ അഥവാ അപരിഷ്കൃത രാജവംശങ്ങൾ.  ഇന്ന് യൂറോപ്പിന്റെ പ്രധാന ഭാഗങ്ങളെല്ലാം അന്ന് ഭരിച്ചിരുന്നത് ഈ ജർമ്മൻ രാജവംശങ്ങളാണ്. ഈ വംശങ്ങൾ പലതും സ്വന്തം നാട് ഉപേക്ഷിച്ച് മറ്റു പല ഭാഗങ്ങളിലേക്ക് കുടിയേറി പാർത്ത് അവിടെ വികസിതമായവയാണ്. സഭാചരിത്രത്തിൽ നിർണ്ണായകമായ ചില രാജവംശങ്ങളെ നമുക്ക് പരിചയപ്പെടാം. 

1, വിസിഗോത്സ്.

കരിങ്കടലിന്റെ വടക്കുഭാഗത്ത് നിന്ന് വന്ന് ഇന്ന് സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്ന ഐബീരിയൻ പെനിൻസുല പ്രദേശത്ത് താമസം ഉറപ്പിച്ച് സാമ്രാജ്യം സ്ഥാപിച്ചവരാണിവർ. 

2, ലൊംബാർഡ്സ്

റോമ ചക്രവർത്തിമാരോട് യുദ്ധം ചെയ്തു ഇറ്റലിയുടെ ചില ഭാഗങ്ങളിൽ സാമ്രാജ്യം സ്ഥാപിച്ചവരാണ് ഇവർ. നേപ്പിൾസ് മുതൽ താഴേക്കുള്ള പ്രദേശങ്ങളും റോമിനെയും  റവേന്നയേയും ബന്ധിപ്പിക്കുന്ന പ്രദേശങ്ങളുമായിരുന്നു ഇവർ ഭരിച്ചിരുന്നത്. 

3, ഫ്രാങ്ക്സ്

ഇന്നത്തെ ഫ്രാൻസും ബെൽജിയവും ഹോളണ്ടും സ്വിറ്റ്സർലൻഡിന്റെയും ജർമ്മനിയുടെയും ചില ഭാഗങ്ങളും എല്ലാം ഉൾക്കൊള്ളുന്ന വിശാലമായ പ്രദേശമായിരുന്നു ഫ്രാങ്കുകൾ ഭരിച്ചിരുന്നത്.

ഈ രാജവംശങ്ങളുടെ അതിർത്തികൾ പല യുദ്ധങ്ങളുടെയും ഫലമായി പലപ്പോഴും വികസിക്കുകയും കുറയുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സ്വിറ്റ്സർലൻഡിന്റെ ഭാഗങ്ങൾ ഭരിച്ചിരുന്ന ബർഗുണ്ടിയൻസ് തുടങ്ങിയ ചെറിയ രാജവംശങ്ങളും ഉണ്ടായിരുന്നു. പ്രാരംഭത്തിൽ ഇവയൊന്നും ക്രൈസ്തവ രാജവംശങ്ങൾ ആയിരുന്നില്ല. മാമോദിസ സ്വീകരിച്ച് ഈ രാജവംശങ്ങൾ ക്രൈസ്തവമാകുന്നതോടെയാണ് സഭാ ചരിത്രത്തിൽ ഇവർക്ക് പ്രാധാന്യം ലഭിക്കുന്നത്.

എപ്രകാരമാണ് ഇവർ ക്രിസ്ത്യാനികൾ ആകുന്നത് എന്നത് തുടർ ലക്കത്തിൽ നമുക്ക് പഠിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org