പരിണാമവും ക്രിസ്തുമതവും: നമ്മൾ വിചാരിക്കാത്ത ചില ‘റിയൽ ഫാക്ട്സ്’!

Evolution and Christianity Some Real Facts We Didnot Think About
Published on

ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി CST

മൊഴിമാറ്റം : ടോം

ഹായ് ഫ്രണ്ട്‌സ്!

പലപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ചകൾ കാണുമ്പോൾ നമുക്ക് തോന്നാറുണ്ട് ശാസ്ത്രവും വിശ്വാസവും എപ്പോഴും കട്ട ശത്രുതയിലാണെന്ന്, പ്രത്യേകിച്ച് ഈ പരിണാമ സിദ്ധാന്തത്തിന്റെ (Theory of Evolution) കാര്യത്തിൽ. ഡാർവിൻ ഈ തിയറി കൊണ്ടു വന്നപ്പോൾ എല്ലാ ക്രിസ്ത്യൻ ഗ്രൂപ്പുകളും അതിനെ എതിർത്തു തോൽപ്പിച്ചു എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാൽ ചരിത്രം എടുത്തു നോക്കിയാൽ കഥ ആകെ മാറും! ഒരു ബിഗ് പ്ലോട്ട് ട്വിസ്റ്റ് കാണാൻ റെഡിയാണോ?

ഡാർവിന്റെ കാലത്തെ യഥാർത്ഥ സീൻ എന്തായിരുന്നു?

നമ്മുടെ വിചാരങ്ങൾക്ക് വിരുദ്ധമായി, ഡാർവിൻ ജീവിച്ചിരുന്ന കാലത്ത് ഭൂരിഭാഗം ക്രിസ്ത്യൻ ഗ്രൂപ്പുകളും പരിണാമ സിദ്ധാന്തത്തെ എതിർത്തിരുന്നില്ല.

ആരാണ് ഡാർവിനെ സപ്പോർട്ട് ചെയ്തത്?: നോർത്ത് അമേരിക്കയിൽ ഡാർവിന്റെ തിയറിയെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തതും പ്രചരിപ്പിച്ചതും സജീവ ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരായിരുന്നു!

ദൈവത്തിന്റെ വഴി: പരിണാമം എന്ന പ്രക്രിയയിലൂടെയാണ് (Process of evolution) ദൈവം ജീവജാലങ്ങളെ സൃഷ്ടിച്ചതെന്നാണ് ശാസ്ത്രരംഗത്തുണ്ടായിരുന്ന ക്രിസ്ത്യാനികൾ വാദിച്ചത്.

ഒരു സിമ്പിൾ ലോജിക്: ശാസ്ത്ര ചരിത്രകാരനായ ഡെൽ റാറ്റ്ഷ് (Del Ratzsch) എഴുതിയതുപോലെ, പ്ലാനറ്ററി നിയമങ്ങൾ ഉപയോഗിച്ച് ദൈവം രാവും പകലും ഋതുക്കളും ഉണ്ടാക്കുന്നത് പോലെ തന്നെ, ജീവജാലങ്ങളെ സൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്ത ഒരു മാർഗം മാത്രമാണ് പരിണാമം!

കത്തോലിക്കാ സഭയും വളരെ പെട്ടെന്ന് തന്നെ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പരിണാമ സിദ്ധാന്തത്തെ ഉൾക്കൊള്ളാൻ തയ്യാറായിട്ടുണ്ട്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ‘മാസ്സ്’ എൻട്രി!

പരിണാമ സിദ്ധാന്തം നമ്മുടെ കത്തോലിക്കാ പഠനങ്ങളുമായി (Catholic Doctrine) ഈസി യായി ഒത്തുപോകുന്ന ഒന്നാണെന്നാണ് സഭ കണ്ടെത്തിയത്. പക്ഷേ ഒരു ചെറിയ നിബന്ധന ഉണ്ടായിരുന്നു. സയന്റിസ്റ്റുകൾ സയൻസിന്റെ വഴിക്ക് പോകണം, അല്ലാതെ മനുഷ്യന്റെ ആത്മീയവും ധാർമ്മികവുമായ കാര്യങ്ങളിൽ (Moral or spiritual issues) കയറി സ്വന്തം തിയറി ഇറക്കരുത്!

നമ്മുടെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇതിനെക്കുറിച്ച് ഒരു കിടിലൻ സ്റ്റേറ്റ്‌മെന്റ് ഇറക്കിയിരുന്നു. പരിണാമം എന്നത് വെറുമൊരു ഊഹം മാത്രമല്ല (“more than a hypothesis”), അതിൽ കാര്യമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എങ്കിലും, മനുഷ്യൻ എന്നത് വെറും മൃഗം മാത്രമാണെന്നും അതിനപ്പുറം അവന് ഒരു വിലയുമില്ലെന്നും പറയുന്ന സിദ്ധാന്തങ്ങൾ മനുഷ്യനെക്കുറിച്ചുള്ള യഥാർത്ഥ സത്യത്തിന് ഒട്ടും നിരക്കാത്തതാണെന്ന് (“incompatible with the truth about man”) അദ്ദേഹം ഓർമ്മിപ്പിച്ചു. കാരണം, നമ്മുടെ ഉള്ളിൽ ദൈവത്തിന്റെ ഒരു വലിയ ‘ഡിവൈൻ സ്പാർക്ക്’ (ആത്മാവ്) ഉണ്ട്!

> റിയൽ ട്വിസ്റ്റ് എന്താണെന്നോ? ഇന്ന് ലോകത്തിലെ പല പ്രശസ്തരായ എവല്യൂഷനറി ബയോളജിസ്റ്റുകളും കത്തോലിക്കാ വൈദികരും കന്യാസ്ത്രീകളുമാണ്!

📜ഗലീലിയോയുടെ ആ പഴയ മാസ്സ് ഡയലോഗ്!

ലിബറൽ തിയോളജിക്കൽ ചർച്ചകളിൽ ഇന്ന് ഏറ്റവും കൂടുതൽ ആവർത്തിക്ക പ്പെടുന്ന ഒന്നാണ് പണ്ട് ശാസ്ത്രജ്ഞനായ ഗലീലിയോ പറഞ്ഞ ഒരു പ്രശസ്തമായ വാചകം:

“ബൈബിൾ നമുക്ക് പഠിപ്പിച്ചു തരുന്നത് ആകാശങ്ങൾ എങ്ങനെ പോകുന്നു എന്നല്ല (How the heavens go), മറിച്ച് നമ്മൾ എങ്ങനെ സ്വർഗ്ഗത്തിലേക്ക് പോകണം എന്നാണ് (How to go to heaven).”

അതായത്, ബയോളജി ടെക്.സ്റ്റ് ബുക്കിൽ തിരയേണ്ടത് ബൈബിളിലും, ബൈബിളിൽ തിരയേണ്ടത് സയൻസ് ബുക്കിലും തിരയാതിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ! പല ലോകമതങ്ങളും പരിണാമത്തെ കാണുന്നത് ദൈവത്തിന്റെ ഒരു മനോഹരമായ പ്ലാൻ ആയിട്ടാണ്, അല്ലാതെ ദൈവമില്ലെന്ന വാദമായിട്ടല്ല. 🚀

logo
Sathyadeepam Online
www.sathyadeepam.org