എവുസേബിയൂസ് ഓഫ് സേസറയ (265-339)

ചരിത്രത്തിലെ സഭ നാലാം നൂറ്റാണ്ടിൽ
എവുസേബിയൂസ് ഓഫ് സേസറയ (265-339)
Published on
  • ഫാ. സേവി പടിക്കപ്പറമ്പിൽ

സഭാചരിത്രം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പേരാണ് എവുസേബിയൂസ് ഓഫ് സേസറയ. ''സഭാ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്. പാലസ്തീനായിലെ സേസറയയാണ് എവുസേബിയുസിന്റെ ജന്മസ്ഥലം. പിന്നീട് ഇദ്ദേഹം ഇവിടെ മെത്രാനായി നിയമിക്കപ്പെടുകയും ചെയ്തു.''

മതമര്‍ദനങ്ങളുടെ കാലഘട്ടത്തിനുശേഷം ക്രിസ്ത്യന്‍ സാഹിത്യം കൂടുതല്‍ വികസിക്കുകയും വളരുകയും ചെയ്തു. അലക്‌സാണ്ട്രിയയും അന്ത്യോഖ്യയുമായിരുന്നു പ്രധാന ക്രൈസ്തവ പണ്ഡിത കേന്ദ്രങ്ങള്‍. ''ക്രൈസ്തവ വിശ്വാസത്തെ സാധൂകരിക്കുന്ന അപ്പോളജറ്റിക്കല്‍ സാഹിത്യങ്ങള്‍, സഭാ ചരിത്ര രചനകള്‍, ദൈവശാസ്ത്ര തത്വശാസ്ത്ര ഗ്രന്ഥങ്ങള്‍, സുവിശേഷ വ്യാഖ്യാനങ്ങള്‍, രക്തസാക്ഷികളുടെ ചരിത്രങ്ങള്‍ എന്നിവയെല്ലാം ഈ കാലഘട്ടങ്ങളില്‍ രൂപം കൊണ്ടു.''

ഈ കാലഘട്ടത്തിലെ ക്രൈസ്തവ എഴുത്തുകാരില്‍ പ്രമുഖ സ്ഥാനം എവുസേബിയുസിനുണ്ട്. സഭയുടെ ചരിത്രം ആദ്യമായി എഴുതിയത് ഇദ്ദേഹമാണ്. അപ്പസ്‌തോലന്മാരുടെ കാലഘട്ടം മുതല്‍ തന്റെ കാലഘട്ടം വരെയുള്ള വിശാലമായ ഒരു ചരിത്ര വിവരണം രൂപപ്പെടുത്താന്‍ എവുസേബിയൂസിന് കഴിഞ്ഞു. ഈ കാലഘട്ടത്തിലെ ചില രേഖകള്‍ (Sources) ''നമുക്ക് എവുസേബിയുസിന്റെ സഭാ ചരിത്രത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്.''

കൂടാതെ സഭയുടെയും മാര്‍പാപ്പമാരുടെയും രാജാക്കന്മാരുടെയും കാലാനുസൃതമായ ചരിത്രവിവരണവും ലഭിക്കുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ജീവചരിത്ര ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട് (Vita Constantini).

ഇദ്ദേഹത്തിന്റെ രചനകളെ വിമര്‍ശന വിധേയമായി കാണുന്നവരുമുണ്ട്. രാജാവിനോടുള്ള വിധേയത്വവും പുകഴ്ത്തലുകളും ഇദ്ദേഹത്തിന്റെ ചരിത്രരചനയില്‍ കാണാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org