
ഫാ. സേവി പഠിക്കപ്പറമ്പില്‍
ഈ ആഴ്ച നമുക്ക് ഈജിപ്തിലെ അലക്‌സാന്‍ഡ്രിയായിലെ ദൈവശാസ്ത്ര മതബോധന വിദ്യാപീഠത്തെ പരിചയപ്പെടാം. നമ്മുടെ വിദ്യാലയങ്ങള്‍ പോലെ തന്നെ ആദിമസഭയിലും ദൈവശാസ്ത്ര രൂപീകരണ ത്തിനും പഠനത്തിനുമായി വിദ്യാലയങ്ങള്‍ രൂപപ്പെട്ടിരുന്നു.
ഇന്നത്തെ പോലെ വലിയ കെട്ടിടങ്ങളും സ്‌കൂള്‍ ബസുകളും യൂണിഫോമും ഒന്നും ഈ വിദ്യാലയങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്ന് ചിന്തിക്കരുത്. പുരാതന ഗ്രീസില്‍ രൂപപ്പെട്ട വിദ്യാപീഠങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് അലക്‌സാന്‍ഡ്രിയായിലും ഈ ദൈവശാസ്ത്ര മതബോധന വിദ്യാപീഠം രൂപപ്പെട്ടത്. എന്നാണ് അലക്‌സാണ്ട്രിയന്‍ സ്‌കൂള്‍ ആരംഭിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായി നമുക്ക് തെളിവുകളില്ല.
എന്നാല്‍ ഏറ്റവും പഴക്കം ചെന്ന ദൈവശാസ്ത്ര വിദ്യാലയമായി ഇത് കണക്കാക്കപ്പെടുന്നു. വി. മര്‍ക്കോസാണ് ഈ വിദ്യാഭ്യാസം ആരംഭിച്ചതെന്ന് വിശുദ്ധ ജെറോം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്തായാലും രണ്ടാം നൂറ്റാണ്ടില്‍ അലക്‌സാന്‍ഡ്രിയന്‍ സ്‌കൂള്‍ പ്രചാരത്തിലിരുന്നു എന്നുള്ളത് ചരിത്ര സത്യമാണ്. പന്തേനുസ്, ക്ലെമന്റ് ഓഫ് അലക്‌സാന്‍ഡ്രിയ, ഒരിജന്‍ തുടങ്ങിയ പ്രസിദ്ധരായ ദൈവശാസ്ത്രജ്ഞന്മാ രെല്ലാം ഈ വിദ്യാലയത്തിന്റെ വക്താക്കളായിരുന്നു. അലക്‌സാന്‍ഡ്രിയ രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധമായ ക്രൈസ്തവ കേന്ദ്രമായിരുന്നു.
ദൈവശാസ്ത്രത്തെ കൂടാതെ ബൈബിള്‍, െ്രെകസ്തവ തത്ത്വശാസ്ത്രം എന്നിവയും ഇവിടെ അധ്യയന വിഷയങ്ങളായിരുന്നു. ദൈവശാസ്ത്രത്തെയും തത്ത്വശാസ്ത്രത്തെയും ബന്ധിപ്പിക്കുന്ന ഒരു ബോധനരീതി ഇവര്‍ സ്വീകരിച്ചിരുന്നു. ക്രൈസ്തവ വിശ്വാസത്തെ പരിപോഷിപ്പിക്കുക, സഭയെ വിശ്വാസ സംബന്ധമായ അബദ്ധ പ്രബോധനങ്ങളില്‍ നിന്ന് രക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ യാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ക്ലെമന്റ് ഓഫ് അലക്‌സാന്‍ ഡ്രിയയെപോലെയുള്ള പ്രഗല്‍ഭരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വിജാതീയര്‍ പോലും തടിച്ചുകൂടിയിരുന്നു. െ്രെകസ്തവസഭയുടെ ദൈവശാസ്ത്ര ദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നതിന് ഇതുപോലുള്ള വിദ്യാപീഠങ്ങള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അലക്‌സാന്‍ഡ്രിയന്‍ സ്‌കൂള്‍ പോലെ പ്രധാനപ്പെട്ടതായിരുന്നു അന്ത്യോക്യന്‍ സ്‌കൂളും.