പത്രോച്ചൻ is Sketched!!! [Part 2]

പത്രോച്ചൻ is Sketched!!! [Part 2]

Bible Homes | Season 2 | Episode 21
Published on
  • അച്ചൻകുഞ്ഞ്

Part 02

Guyss... ഈശോപ്പന്‍ SKETCH BOOK തുറന്ന് പത്രോച്ചനെ കണ്ടുപിടിച്ച്, പേരു തന്നെ മാറ്റി വച്ചല്ലോ!

ആ SKETCH ന്റെ NEXT STROKE പറയട്ടെ!

വേഗം ബൈബിള്‍ എടുത്ത് KISS ചെയ്ത് ലൂക്കാ 5:1-11 വായിച്ചോളൂ...

പത്രോച്ചായന്‍ ബോട്ടില്‍ ഇരുന്ന് മീന്‍പിടിച്ച വല കഴുകുന്ന തിരക്കിലാണ്. ഈശോപ്പന്‍ ഒരു Sermon Series ആ സമയത്ത് Lake Gennesaret ന്റെ തീരത്ത് നടത്തുകയാണ്. വല്യ ജനക്കൂട്ടം ആയിരിക്കുന്നു... എല്ലാവര്‍ക്കും ഈശോയുടെ വാക്കുകള്‍ കേള്‍ക്കണമെങ്കില്‍ EXTRA VOLUME വേണം!

അപ്പോഴാണ് ഈശോപ്പന്‍ പത്രോസ് അച്ചായന്റെ BOAT കാണുന്നത്. ഈശോ അതില്‍കയറിയിരുന്നു ജനക്കൂട്ടത്തെ പഠിപ്പിച്ചു. TEACHING കഴിഞ്ഞപ്പോള്‍ മീന്‍ ഒന്നും കിട്ടാതെ SAD ആയിട്ടിരുന്ന പത്രോച്ചനോട് കുറച്ചുകൂടി DEEP ആയി NETS ഇടാന്‍ ഈശോപ്പ പറയുന്നു...

പത്രോച്ചന്റെ First Reaction ആണ് ബഹുരസം Lord, we tried the whole night zero RESULT! But ഈശോപ്പ പറഞ്ഞതുകൊണ്ട് മാത്രം ഒരിക്കല്‍ കൂടി ചെയ്യാമെന്നായി പത്രോച്ചന്‍.

ണീംം!!! പത്രോച്ചന്‍ was SHOCKED!!!

അവന്‍ കൂട്ടുകാരെയും കൂടി വിളിച്ചു. രണ്ടു Boats നിറയെ FISHES നിറച്ചു. ഇതൊക്കെ കണ്ടതും ഈശോയുടെ മുമ്പില്‍ തന്റെ പാപങ്ങളോര്‍ത്തു പത്രോച്ചന്‍ KNEEL ചെയ്തു SINNER ആണെന്ന് പറഞ്ഞു...

നമ്മുടെ JESUS അല്ലേ; ALWAYS ENCOURAGING CHUNK!

ഇനി മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നായി ഈശോപ്പന്റെ OFFER!!!

കൂട്ടുകാരേ, നമ്മള്‍ പരാജയപ്പെട്ടാലും JESUS നെ BOAT ലേക്ക് സ്വാഗതം ചെയ്താല്‍, അവന്‍ നമ്മുടെ ജീവിതമാകുന്ന BOAT, MIRACLES നുള്ള വേദിയാക്കി മാറ്റും!

മനപ്പാഠമാക്കേണ്ട വചനം:

''യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും'' (ലൂക്കാ 5:10).

logo
Sathyadeepam Online
www.sathyadeepam.org