എന്റമ്മ സൂപ്പറാ!!!

Season -1 | Bible Homes | Episode 16
എന്റമ്മ സൂപ്പറാ!!!
Published on
  • അച്ചന്‍കുഞ്ഞ്‌

മോശയുടെ പപ്പയുടെയും മമ്മിയുടെയും പേര് അറിയാമോ കൂട്ടുകാരെ...

പുറപ്പാട് 6:20 വായിച്ചോളൂ....

മോശ ജനിക്കുന്ന സമയത്ത് ഭയങ്കര സീന്‍ ആയിരുന്നു. ഈജിപ്ത് രാജാവ് അവിടുത്തെ NURSE മാരോട് പറഞ്ഞിരുന്നത് ഇസ്രായേലിലെ സ്ത്രീകള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ നൈല്‍ നദിയില്‍ എറിഞ്ഞുകളയാനാണ്. ഷിഫ്‌റായെയും പൂവായെയും പോലുള്ള NURSES ദൈവഭയം ഉള്ളതുകൊണ്ട് രാജാവിനെ അനുസരിക്കാതെ ഒത്തിരിപേരെ രക്ഷിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് അമ്രാമിനും യോക്കെബെദിനും കുഞ്ഞാവ ജനിക്കുന്നത്. നല്ല CUTE കുട്ടി!!! മൂന്നു മാസം SECRET ആയി അവര്‍ കുഞ്ഞിനെ വളര്‍ത്തി. രാജാവ് അറിഞ്ഞാല്‍ SCENE ആണെന്ന് അറിയാവുന്നതുകൊണ്ട് യോക്കെബെദ് മോനേ രക്ഷിക്കാന്‍ ഒരു സൂപ്പര്‍ IDEA കാണിച്ചു. അവള്‍ കുഞ്ഞിനെ ഒരു BASKET-ല്‍ വച്ച് നദീതീരത്ത് ഈജിപ്തിലെ PRINCESS കുളിക്കുന്ന അടുത്തു വച്ചു. BABY നല്ല കരച്ചിലായിരുന്നു.

അതുകണ്ടു അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഒന്നുമറിയാത്തതുപോലെ നദികരയില്‍ മാറി നിന്നിരുന്ന കുഞ്ഞിന്റെ ചേച്ചി രാജകുമാരിയോട് ഇത് ഹെബ്രായ ശിശുവാണെന്ന് പറയുകയും ഒരു ഹെബ്രായ സ്ത്രീയെ കൊണ്ടുവന്ന് രാജകുമാരിക്കു വേണ്ടി FEED ചെയ്തു വളര്‍ത്തട്ടെ എന്നും ചോദിച്ചു. കേള്‍ക്കേണ്ട താമസം PRINCESS YES പറഞ്ഞു.

പറയേണ്ട താമസം അവള് പോയി കുഞ്ഞിന്റെ ശരിക്കുള്ള MOM നെ വിളിച്ചുകൊണ്ടു വന്നു.

സ്വന്തം കുഞ്ഞിനെ രാജകുമാരിക്കുവേണ്ടി യോക്കെബെദ് പാലുകൊടുത്തു അന്തസായി വളര്‍ത്തി. പാലുകുടി മാറിയപ്പോ തിരിച്ചു PRINCESS നെ ഏല്പിച്ചു.

അവനെ വെള്ളത്തില്‍ നിന്നെടുത്തൂന്ന് പറഞ്ഞു ഫറവോയുടെ മകള്‍ അവനെ മോശ എന്ന് പേരിട്ടു. പിന്നെ ചെക്കന്‍ കൊട്ടാരത്തില്‍ രാജകുമാരനെപോലെ ജീവിച്ചു...

ഒക്‌ടോബര്‍ മാസം ജപമാല മാസമാണല്ലോ. നമ്മള്‍ പരിശുദ്ധ അമ്മയോട് പ്രത്യേകം പ്രാര്‍ഥിക്കുന്ന മാസം... നമുക്ക് നമ്മുടെ അമ്മമാരെ ഓര്‍ത്തു പ്രാര്‍ഥിക്കാം. ഇന്നത്തെ HOMEWORK പപ്പയോടും മമ്മിയോടും പോയി നിങ്ങള്‍ ജനിച്ച സമയത്തുള്ള CUTE STORIES അന്വേഷിച്ചു കണ്ടെത്തലാട്ടോ!!!

മനഃപാഠം ആക്കേണ്ട വചനം:

  • 'പൂര്‍ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്' (പ്രഭാഷകന്‍ 7:27).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org