മരം കേറി സക്കേ..

Bible Homes | Season : 2 | Episode : 15
മരം കേറി സക്കേ..
Published on

ബൈബിള്‍ എടുത്ത് Kiss ചെയ്ത് വി. ലൂക്കായുടെ സുവിശേഷം പത്തൊന്‍മ്പതാം അധ്യായം 01 മുതല്‍ 10 വരെ വായിച്ചോളൂ കൂട്ടുകാരെ...

ഈശോപ്പ TRAVELLING ആണ് Guyss... ജറുസലേമില്‍ നിന്ന് ജറീക്കോയിലേക്ക് പോകുംവഴിയാണ് സക്കേവൂസിന്റെ HOME... TAX പിരിക്കുന്ന ആള്‍ ആയതുകൊണ്ട് നല്ല RICH ആയിരുന്നു സക്കായി...

ഈശോയെ കാണണമെന്ന് ആഗ്രഹിച്ച മനുഷ്യനും ആയിരുന്നു അദ്ദേഹം... BODY SHAMING ആവൂലെങ്കി സക്കായിയുടെ ഒരു കുറവ് പറയട്ടെ...

19:34 വായിച്ചു നോക്കിക്കോ...

ഈ കുറവുണ്ടായിട്ടും തന്റെ ആഗ്രഹത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല... യേശുവിനെ കാണാന്‍ വേണ്ടി അയാള്‍ മുമ്പേ ഓടി ഈശോപ്പന്റെ ROUTE MAP മനസ്സിലാക്കി ഒരു മരത്തില്‍ കയറിയിരുന്നു... ഈശോ ആരാ മോന്‍?? കൃത്യമായിട്ട് സക്കായിയെ ഈശോപ്പ SPOTTED... എന്നിട്ട് ഈശോ പറഞ്ഞ വചനമാണ് നമ്മള്‍ മനഃപ്പാഠം ആക്കേണ്ടത്...

  • മനഃപ്പാഠമാക്കേണ്ട വചനം:

  • അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു

  • (ലൂക്കാ 19:5).

കൂട്ടുകാരെ നമുക്കും ഈശോയെ കാണാന്‍ ഉള്ള കുറവ് എന്താണെന്ന് ഒന്ന് കണ്ടുപിടിച്ചാലോ... എന്നിട്ട് സക്കായിയെപ്പോലെ, ആ കുറവിനെ മറികടക്കാന്‍ നമ്മള്‍ ഒരു 'സിക്കമൂര്‍ മരം' കണ്ടെത്തണം. നമ്മുടെ പ്രാര്‍ഥനയാകാം, സ്‌നേഹമാകാം, സത്യസന്ധതയാകാം,

അല്ലെങ്കില്‍ ക്ഷമയാകാം – ഈശോയിലേക്ക് നമ്മളെ ഉയര്‍ത്തുന്ന നന്മ നിറഞ്ഞ ഓരോ പ്രവര്‍ത്തികളും നമ്മുടെ 'സിക്കമൂര്‍ മരങ്ങളാണ്'!

ഈശോയെ കാണാന്‍ നിങ്ങളെ സഹായിക്കുന്ന ആ സിക്കമൂര്‍ മരം എന്താണ്? അത് നമുക്ക് കണ്ടെത്താം ഗൈയ്‌സ്!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org