![ഈശോപ്പന്റെ CHUNKS!!! [Part 3]](http://media.assettype.com/sathyadeepam%2F2025-05-22%2F13eevgmk%2Fbible-HOMESesoppante-chunks-03.jpg?w=480&auto=format%2Ccompress&fit=max)
അച്ചന്‍കുഞ്ഞ്
PART 03
ബൈബിള്‍ എടുത്ത് ഒരു മുത്തം കൊടുത്ത് ലൂക്കാ 10:38-42 വായിച്ചോളൂ കൂട്ടുകാരെ...
ഈശോ On the way ല് ചങ്കായ ലാസറിന്റെ വീട്ടില്‍ കയറുമ്പോള്‍ ഈശോയെ WELCOME ചെയ്യുന്നത് മര്‍ത്തായാണ്. മര്‍ത്താ നല്ലൊരു സല്‍ക്കാരപ്രിയയാണ് കേട്ടോ...
കാലുകഴുകാന്‍ വെള്ളം, ചെരുപ്പ് വയ്ക്കാന്‍ SHOE RACK, കുടിക്കാന്‍ HOT WATER, മുഖം തുടക്കാന്‍ TOWEL... എല്ലാം SET. ഈശോ ഇരുന്ന് വചനം പറയാന്‍ തുടങ്ങി. അപ്പൊ മറിയം അടുത്തുചെന്ന് താഴെയിരുന്നു വചനം കേട്ട് തുടങ്ങി... പക്ഷേ മര്‍ത്തായുടെ CONCENTRATION ഈശോപ്പയ്ക്ക് കൊടുക്കാനുള്ള TEA & SNACKS നെക്കുറിച്ചായിരുന്നു...
ഈശോ അത് NOTE ചെയുന്നുണ്ട്... അപ്പൊ പറയുന്ന വചനം ആണ് ഇന്ന് പഠിക്കാനുള്ളത് കേട്ടോ...
മനഃപ്പാഠമാക്കാനുള്ള വചനം:
കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉല്‍ക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല (ലൂക്കാ 10:41-42).
നമ്മുടെ സന്ധ്യാ പ്രാര്‍ഥന എങ്ങനാ GUYSS??? നൂറുകൂട്ടം കാര്യങ്ങള്‍ ആണോ നമ്മുടെ തലയില്‍ കൂടി ഓടുന്നത്... പ്രാര്‍ഥനയ്ക്കു മുമ്പ് കണ്ട CARTOON നെക്കുറിച്ചോ പ്രാര്‍ഥന കഴിഞ്ഞ് മമ്മി ഉണ്ടാക്കാന്‍ പോകുന്ന FOOD നെ കുറിച്ചോ ആണോ... ങ്കി ഈശോപ്പ പിണങ്ങൂട്ടോ...
ഈശോപ്പ പറയുന്നത് മര്‍ത്തായും വേണം മറിയവും വേണമെന്നാണ്... എന്നുവച്ചാ... പ്രാര്‍ഥിക്കേണ്ട സമയത്ത് പ്രാര്‍ഥിക്കണം... പഠിക്കേണ്ട സമയത്ത് പഠിക്കണം... കളിക്കേണ്ട സമയത്ത് കളിക്കണം... എല്ലാത്തിനും ഒരു സമയവും കാലവും ഒക്കെ വേണോന്ന്!!!