LOGOS QUIZ

സാമുവൽ - Chap 06 [2 of 3]

Sathyadeepam
  • ഇസ്രായേലിന്റെ ദൈവത്തിന്റെ കരം എവിടെയെല്ലാമാണ് ശക്തിപ്പെട്ടിരിക്കുന്നത്?

    - നിങ്ങളുടെയും നിങ്ങളുടെ ദേവന്മാരുടെയും നാടിന്റെയും മേൽ (6:5)

  • ആരെപ്പോലെ നിങ്ങളും കഠിനഹൃദയരാകുന്നു?

    - ഈജിപ്ത്കാരെയും ഫറവോയെയും പോലെ (6:6)

  • ഇസ്രായേലിന്റെ ദൈവം ആരെയാണ് പരിഹാസ പാത്ര മാക്കിയത്?

    - ഈജിപ്തുകാരെയും ഫറവോയെയും (6:6)

  • നിങ്ങൾ എന്താണ് ഉണ്ടാക്കേണ്ടത്?

    - ഒരു പുതിയ വണ്ടി (6:7)

  • ഒരു പുതിയ വണ്ടി ഉണ്ടാക്കി എന്തിനെയാണ് അതിൽ കെട്ടേണ്ടത്?

    - ഒരിക്കലും നുകം വെച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ (6:7)

  • കറവപ്പശുക്കളുടെ കുട്ടികൾ എവിടെ നിന്നു കൊള്ളട്ടെ എന്നാണ് പറയുന്നത്?

    - വീട്ടിൽ (6:7)

  • എന്താണ് വണ്ടിയിൽ വയ്ക്കേണ്ടത്?

    - കർത്താവിന്റെ പേടകം (6:8)

  • എന്തിനുവേണ്ടിയാണ് സ്വർണ്ണ ഉരുപ്പടികൾ തയ്യാറാക്കിയത്?

    - പ്രായശ്ചിത്ത ബലിക്ക് (6:8)

  • പ്രായശ്ചിത്ത ബലിക്കുവേണ്ടി തയ്യാറാക്കിയ സ്വർണ ഉരുപ്പടികൾ എവിടെയാണ് വയ്ക്കേണ്ടത്?

    - പെട്ടിക്കുള്ളിലാക്കി അതിന്റെ ഒരു വശത്ത് (6:8)

  • പശുക്കൾ എവിടേക്ക് പോയാൽ അവിടുത്തെ കരങ്ങളാണ് ഈ വലിയ അനർത്ഥം നമുക്ക് വരുത്തിയതെന്ന് മനസ്സിലാക്കാം?

    - സ്വന്തം നാടായ ബെത്‌ഷമെഷിലേക്ക് (6:9)

  • രണ്ടു കറവ പശുക്കളെ കൊണ്ടുവന്നു വണ്ടിക്ക് കെട്ടിയതിനു ശേഷം വീട്ടിൽ നിർത്തിയതെന്തിനെ?

    - കിടാക്കളെ (6:10)

  • പശുക്കൾ ബത്ഷമേഷിയിലേക്കുള്ള പെരുവഴിയിലൂടെ എങ്ങനെയാണ് ഇടംവലം നോക്കാതെ നേരെ പോയത്?

    - അമറിക്കൊണ്ട് (6:12)

  • വയലിൽ ഗോതമ്പ് കൊയ്തുകൊണ്ടിരിക്കുകയായിരുന്നതാര്?

    - ബത്ഷമേഷിലെ ജനങ്ങൾ (6:13)

  • ബത്ഷമേഷിലെ ജനങ്ങൾ വയലിൽ തലയുയർത്തി നോക്കിയപ്പോൾ കണ്ടതെന്ത്?

    - കർത്താവിന്റെ പേടകം (6:13)

  • വണ്ടി ആരുടെ വയലിലാണ് ചെന്നു നിന്നത്?

    - ബത്ഷമേഷുകാരനായ ജോഷ്വായുടെ (6:14)

  • എങ്ങിനെയാണ് പശുക്കളെ ദഹനബലിയായി കർത്താവിനു സമർപ്പിച്ചത്?

    - വണ്ടിക്ക് ഉപയോഗിച്ചിരുന്ന മരം വെട്ടിക്കീറി (6:14)

  • ആരാണ് കർത്താവിന്റെ പേടകവും അതോടൊപ്പം സ്വർണ്ണ ഉരുപ്പടികൾ വച്ചിരുന്ന പെട്ടിയും വലിയ കല്ലിന്മേൽ വച്ചത്?

    - ലേവ്യർ (6:15)

  • ലേവ്യർ കർത്താവിന്റെ പേടകവും സ്വർണ ഉരുപ്പടികൾ വച്ചിരുന്ന പെട്ടിയും താഴെയിറക്കി എവിടെയാണ് വെച്ചത്?

    - ഒരു വലിയ കല്ലിന്മേൽ (6:15)

  • ബെത്ഷമേഷിലെ ജനങ്ങൾ ഏതെല്ലാം ബലികളാണ് കർത്താവിന് സമർപ്പിച്ചത്?

    - ദഹന ബലികളും ഇതര ബലികളും (6:15)

  • കർത്താവിനു ദഹനബലികളും ഇതര ബലികളും സമർപ്പിച്ചതാര്?

    - ബെത്ഷമേഷിലെ ജനങ്ങൾ (6:15)

ധാരാളിത്തമില്ലാതെ, സാന്ദ്രതയോടെ വാക്കുകൾ ഉപയോഗിച്ച കാല്പനിക കവികളിൽ പ്രമുഖനാണ് ഇടപ്പള്ളി രാഘവൻ പിള്ള:  പ്രൊഫ. എം തോമസ് മാത്യു

പുനരുധിവാസ സൈറ്റ് ബലപ്പെടുത്തൽ: തുറമുഖ അതോറിറ്റി നൽകുന്ന മണ്ണ് ഉദ്യോഗസ്ഥസംഘം പരിശോധിച്ചു

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.