കഥകള്‍ / കവിതകള്‍

മൗനം മനസ്സില്‍ നിറച്ചവന്‍

Sathyadeepam

ലിറ്റോ പാലത്തിങ്കല്‍

എന്‍റെ മൗനം നാഗരികത
അവന്‍റേതു പ്രാകൃതം

എന്‍റേത് ആത്മീയത
അവന്‍റേത് നിഗൂഢം

എന്നെ എനിക്കറിയാം
അവനെയും എനിക്കറിയാം

എനിക്കറിയാവുന്നതാണവന്‍
അതിനപ്പുറം അവനില്ല

ഞാന്‍ നിശ്ചയിക്കുന്നതാണവന്‍
ഞാന്‍ നിശ്ചയിച്ചാല്‍ അവനില്ല

ഞാന്‍ നിശ്ചയിച്ചു
അവനില്ലാതെയായി
അവന്‍റെ മൗനം ഇല്ലാതെയായി

മുറിഞ്ഞുപോയതു ബന്ധം
അവനു നഷ്ടപ്പെട്ടതു ബന്ധനം.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]