ചിന്താജാലകം

ബൈബിൾ എന്ന പുസ്തകസംഭവത്തിനു പിന്നിൽ

പോള്‍ തേലക്കാട്ട്‌
ദൈവം തിരഞ്ഞെടുത്ത സഹനദാസൻ അഗാധമായ സഹനങ്ങളുടെ വ്യക്തിയാണ്.

‘ബൈബിൾ ഉണ്ടാകുമായിരുന്നില്ല എന്നു പറയാൻ കഴിയു മോ? അങ്ങനെ ഒരു പുസ്തകം ഇസ്രായേലിന്റെ ചരിത്രത്തിൽ രൂപപ്പെട്ടതാണ്. ഇസ്രായേലിന്റെ ചരിത്രം അതു ദൈവത്തിന്റെ കീഴിൽ നടന്ന ഒരു പുസ്തകത്തിന്റെ വിചിത്ര വിജയകഥയാണ്. ഇതു സൂചിപ്പിക്കുന്നത് വെറും സാഹിത്യ താത്പര്യമോ ക്രോഡീകരണ ക്കാരന്റെ പ്രതിഭയോ അല്ലെങ്കിൽ ഒരു കണ്ടെത്തലിന്റെ ഭാഗ്യനിമി ഷമോ എന്നതിനെക്കാൾ ശക്തമായ മറ്റൊന്നിന്റെ സാന്നിധ്യമാണ്.” തോറ എന്ന യഹൂദ വേദഗ്രന്ഥത്തിന്റെ ഭാഗ്യപൂർണ്ണമായ ഉണ്ടാ കലും അജ്ഞാതനായ ഒരു എഴുത്തുകാരന്റെ അതു സംഗ്രഹി ക്കുന്ന പ്രതിഭയും മാത്രമല്ല ഇസ്രായേലിന്റെ ജീവിതക്രമത്തിന്റെ നിറവേറ്റലും അതിന്റെ പിന്നിലുണ്ട്. ആ സമൂഹത്തിന്റെ ഉത്തര സംസ്ഥാനത്തിൽ പ്രവാചക പ്രതിഷേധകാലത്തിലൂടെയാണ് ഈ എത്തിച്ചേരലുണ്ടായത്. ഇതു ഇന്നിന്റെ കാലഘട്ടത്തിൽ ചരിത്രത്തി ലേക്കു പിൻതിരിഞ്ഞു നോക്കി പറയുന്നത് ഒരു യഹൂദനായ എറിക് വെഗലൻ (Eric Voegelin) തന്റെ രചനകളുടെ 14-ാം വാല്യത്തി ലാണ്. ആ ഗ്രന്ഥം “ക്രമവും ചരിത്രവും: ഇസ്രായേലും വെളിപാടും” എന്ന വിഷയത്തെക്കുറിച്ചാണ്.

മനുഷ്യന്റെ ചരിത്രം ദൈവത്തിന്റെ മുൻപിൽ സൃഷ്ടിച്ച മോസസ് എന്ന മനുഷ്യന്റെ ചരിത്രരൂപം വരയ്ക്കാനാവില്ല. കാരണം ചരിത്ര ത്തിൽ അതിന് അടിസ്ഥാനം കാണുന്നില്ല. മോസസ് തനിക്കു സ്വന്തമായി ഒന്നും അവശേഷിപ്പിച്ചിട്ടില്ല. യഹൂദരുടെ ചരിത്രപരമായ ശേഖരങ്ങളിലോ ഈജിപ്തുകാരുടെ അവശേഷിപ്പുകളിലോ അദ്ദേ ഹമില്ല. ദൈവത്തിന്റെ കരങ്ങളിലേ ഒരു ഉപകരണമായിരുന്നു മോസസ്. എന്നാൽ ഇസ്രായേലിന്റെ ആരംഭവും തുടർച്ചയും മോസസില്ലാതെ പറയാനാവില്ല. ഹോസിയ പ്രവാചകൻ എഴുതി, “ഒരു പ്രവാചകൻ വഴി കർത്താവ് ഇസ്രായേലിനെ ഈജിപ്തിൽ നിന്നു കൊണ്ടുവന്നു” (12:13). യഹൂദ മതത്തിന്റെ സ്ഥാപകനായി ബൈബിളിലൊരിടത്തും മോസസ് പ്രത്യക്ഷനാകുന്നില്ല. ചരിത്രപ രമായി മോസസിനെക്കുറിച്ചുള്ള ചോദ്യം അത്ര പ്രധാനമാകാതെ പോകുന്നു. കാരണം ഇസ്രായേൽ എന്ന ഈ സമൂഹത്തിന്റെ ദൈവനടത്തിപ്പ് കാത്തുസൂക്ഷിച്ചതു മോസസിൽ തുടങ്ങിയ പ്രവാ ചക പാരമ്പര്യമാണ്. ഈ പ്രവാചകർ എല്ലാവരും മോസസിലേക്കു തിരിഞ്ഞവരായിരുന്നു. ദൈവം നടത്തിയ ഇസ്രായേൽ ചരിത്ര ത്തിന്റെ മനുഷ്യസമൂഹമായി. എന്നാൽ ജനവും പ്രവാചകരും ഏറ്റു മുട്ടിയ സന്ദർഭങ്ങളുണ്ട്. പ്രവാചകരും ജനങ്ങളും ഏറ്റുമുട്ടിയതു ഏറ്റവും രൂക്ഷമായി ജറെമിയായുടെ കാലത്താണ്. പ്രവാചകർ എല്ലാവരും സാമൂഹിക വിമർശകരായിരുന്നു. കാലത്തിലൂടെ വ്യാപ രിച്ചവർ കാലവും നിത്യതയും തമ്മിലുള്ള ബന്ധത്തിൽ കാലാതീ തമായതിനെ മറക്കുകയും അവഗണിക്കുകയും ചെയ്യുന്ന സാഹ ചര്യങ്ങൾ നിരന്തരം ഉണ്ടായി. കാലവും നിത്യതയും തമ്മിലുള്ള ഈ സംഘർഷത്തിന്റെ ഇടയിൽ നിന്നതു പ്രവാചകരാണ്. അത് അവർക്ക് അപകടകരമായി. അതാണ് ജറെമിയാ പ്രവാചകനിൽ സംഭവിച്ചത്.

പത്തു കല്പനകൾ വെറും പുറത്ത് എഴുതപ്പെട്ടതല്ലെന്നും അതു സ്വന്തം ഹൃദയഭിത്തികളിൽ ആലേഖിതമാണെന്നും അവ ലംഘി ച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും ജനം ശിക്ഷിക്കപ്പെടുമെന്നും പ്ര വാസത്തിന്റെ ഭീഷണിയെക്കുറിച്ചും ജറുസലേം നശിപ്പിക്കപ്പെടു ന്നതിനെക്കുറിച്ചും തീവ്രമായി സംസാരിച്ച ജറെമിയാ ജനരോഷ ത്തിനു വിധേയമായി. നഗരവാസികളും രാജകുമാരന്മാരും പുരോ ഹിതരും ജറെമിയായുടെ മരണം ആവശ്യപ്പെട്ടു മുറവിളി മുഴക്കി (ജറെമിയാ 20:11-11).

അധർമ്മത്തിന്റെ യാഥാർത്ഥ്യം വേദനയായി മാറിയ പ്രവാചക നായിരുന്നു ജറെമിയാ. അദ്ദേഹം എഴുതി, “എന്റെ വേദനയ്ക്കു പരി ഹാരമില്ല, എന്റെ ഹൃദയം രോഗാതുരമാണ്.” പ്രവാചക പാരമ്പര്യ ത്തിൽ ഒരു വലിയ വഴിത്തിരിവാണ് ഉണ്ടായത്. അതു പരിണമിച്ചതു സഹനദാസനിലാണ്. സഹനദാസന്റെ കാവ്യം പ്രധാനമായും ഏശയ്യയിൽ പ്രകടമായി. ദൈവം തിരഞ്ഞെടുത്ത സഹനദാസൻ അഗാധമായ സഹനങ്ങളുടെ വ്യക്തിയാണ്. ജീവിക്കാൻ വേണ്ടി പല തവണ മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന സഹനദാ സൻ ചവിട്ടിത്താഴ്ത്തപ്പെട്ടവനാണ്. അഞ്ചുനൂറ്റാണ്ടുകൾ നിശ്ശബ്ദ മായി നീങ്ങി. പുതിയൊരു അവബോധം സാവധാനം തെളിയുന്നു. ചാവുകടൽ പ്രദേശത്തുനിന്നും ഭൂഗർഭാലയങ്ങളിൽ നിന്നും കണ്ടെ ടുത്ത ചുരുളുകൾ വെളിവാക്കുന്നതു സഹനദാസന്റെ ചിത്രമാണ്. പ്രവാചകപാരമ്പര്യം സഹനദാസനിലേക്കു പരിണമിച്ചു. നിശ്ശബ്ദ മായി എല്ലാം സഹിക്കുന്ന ശാന്തനായ ദൈവദാസൻ, യഹൂദ സമൂഹം എന്ന ഇസ്രായേൽ ദൈവഭരണത്തിന്റെ പ്രപഞ്ച സാമ്രാ ജ്യത്തിൽ നിന്നു പുറപ്പാട് ജീവിതം നയിക്കുന്നവരായി. ദൈവ ത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം അജ്ഞാതമായ ആ പ്രതിഭ എന്ന സഹനദാസന്റെ കാഴ്ചപ്പാടിലേക്കു ഇസ്രായേൽ ചരിത്രം നീണ്ടു. സഹനദാസനായ ഇസ്രായേൽ ലോകത്തിനും ജനതകൾ ക്കും പ്രകാശമായി മാറുന്നു. ഈ സഹനദാസനെക്കുറിച്ചു അപ്പ സ്തോലന്മാരുടെ നടപടി എന്ന പുതിയ നിയമത്തിന്റെ 8-ാം അധ്യാ യത്തിൽ എത്യോപ്യക്കാരനായ ഷണ്ഢൻ വായിക്കുന്നത്. ലൂക്ക് എന്ന എഴുത്തുകാരൻ തന്റെ സുവിശേഷത്തിൽ പ്രതീക്ഷിച്ച സഹ നദാസന്റെ കഥയാണ് എഴുതിയത്. നീതിക്കും സ്നേഹത്തിനും വേണ്ടി കുരിശിൽ തൂക്കപ്പെട്ടവന്റെ കഥ.

ശാന്തം-കരുണം-ദീപ്തം=ഉദാത്തം

യുദ്ധം തകർത്ത സിറിയയിൽ ക്രിസ്തുവിന്റെ സാക്ഷിയായി പ്രവര്‍ത്തിക്കുന്ന സിസ്റ്റർ ആനിക്ക് ധീരതാ പുരസ്കാരം

നാടകത്തിൽ നടനും പ്രേക്ഷകനും കാലാതീതമായി നിലനിൽക്കും : ടി. എം. എബ്രഹാം

യുവജനപ്രക്ഷോഭങ്ങൾക്ക് ഉത്തരമുണ്ടോ?

മാറിയകാലത്ത് വിശ്വാസം കൈമാറുമ്പോൾ