National

കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വീണ്ടും സിസിബിഐ പ്രസിഡന്‍റ്

sathyadeepam

കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) അധ്യക്ഷനായി കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ വീണ്ടും തിരഞ്ഞെടുത്തു മുംബൈ ആര്‍ച്ചുബിഷപ്പായ ഇദ്ദേഹം ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കോണ്‍ഫറന്‍സിന്‍റെയും അധ്യക്ഷനാണ്. ഭോപ്പാലില്‍ സമാപിച്ച സിസിബിഐയുടെ പ്ലീനറി സമ്മേളനത്തിലാണു തിരഞ്ഞെടുപ്പു നടന്നത്. ചെന്നൈ മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് ആന്‍റണി സാമിയെ വൈസ് പ്രസിഡന്‍റായും ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കുട്ടോയെ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായിരുന്ന ഗോവ ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി, സെക്രട്ടറിയായിരുന്ന കോഴിക്കോടു മെത്രാന്‍ ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവരുടെ സേവനങ്ങളെ സമ്മേളനം പ്രകീര്‍ത്തിച്ചു. നാഗ്പൂര്‍ ആര്‍ച്ചുബിഷപ് എബ്രാഹം വിരുത്തിക്കുളങ്ങരയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]