Kerala

സെന്റ് തോമസ് കോളേജിന് മികച്ച മാലിന്യവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാതല പുരസ്‌കാരം

Sathyadeepam

തൃശ്ശൂര്‍ ജില്ലയെ സമ്പൂര്‍ണ്ണമാലിന്യവിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വച്ച്, സെന്റ് തോമസ് കോളേജിന് മികച്ച മാലിന്യവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാതല പുരസ്‌കാരം ലഭിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍, സെന്റ് തോമസ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് നടത്തിയ മാലിന്യ വിമുക്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ്, കോളേജ് വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായത്.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍, ജില്ലാ കളക്ടര്‍ ശ്രീ. അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി. തൃശ്ശൂരിനെ സമ്പൂര്‍ണ്ണമാലിന്യവിമുക്ത ജില്ലയായി, ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രി. പി കെ രാജന്‍ പ്രാപിച്ചു.

പ്രിന്‍സിപ്പാള്‍ റവ. ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, എന്‍ എസ് എസ് ലീഡര്‍ നിയ ഫിലിപ്പ്, എന്‍ എസ് എസ് വളണ്ടിയേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ശ്രീ. സാജു സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ശ്രീ. യു ആര്‍ പ്രദീപ് എം എല്‍ എ, ശ്രീമതി ദിദിക സി, ശ്രീമതി ബിന്ദു പരമേശ്വരന്‍, ശ്രീ. കെ കെ മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]