Kerala

കുടിവെള്ള ശുചീകരണത്തിനായി പോര്‍ട്ടബിള്‍ ഹൈടെക് യൂണിറ്റ്

Sathyadeepam

കോട്ടയം: അതിരൂക്ഷമായ പ്രളയത്തെ തുടര്‍ന്ന് ശുദ്ധജല ദൗര്‍ലഭ്യത നേരിടുന്ന പ്രദേശത്തെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ ഹൈടെക് കുടിവെള്ള യൂണിറ്റ് ലഭ്യമാക്കി.

ജെര്‍മന്‍ മെഡിക്കല്‍ എയ്ഡ് ഓര്‍ഗനൈസേഷന്‍ യും അന്തേരി ഹില്‍ഫെബോണിന്‍റെയും സഹകരണത്തോടെ കോട്ടയം ജില്ലയിലെ കുമരകത്താണ് യൂണിറ്റ് ലഭ്യമാക്കിയത്. വൈദ്യുതിയുടെയോ കെമിക്കല്‍സിന്‍റെയോ ആവശ്യമില്ലാതെ പ്രതിദിനം 1200 ലിറ്റര്‍ വെള്ളം ശുചീകരിക്കാവുന്ന പോര്‍ട്ടബിള്‍ യൂണിറ്റാണ് പ്രദേശത്ത് കെ.എസ്. എസ്.എസ് സൗജന്യമായി ലഭ്യമാക്കിയത്. യൂണിറ്റിന്‍റെ വിതരണം കെ.എസ്.എസ്. എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്