സഹൃദയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാദിന റാലി തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമാ സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. സുനിൽ സെബാസ്റ്റ്യൻ, പാപ്പച്ചൻ തെക്കേക്കര, ഷൈജി സുരേഷ്, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. സിബിൻ മനയംപിള്ളി തുടങ്ങിയവർ സമീപം. 
Kerala

ഒന്നിച്ചു മുന്നേറാം : വനിതാ ദിന സന്ദേശവുമായി റാലി സംഘടിപ്പിച്ചു

Sathyadeepam

തൃപ്പൂണിത്തുറ : ഒറ്റക്ക് നേരിടുക എന്നതിനേക്കാൾ ഒന്നിച്ചു മുന്നേറുന്നതിനാണ് സ്ത്രീകൾ പ്രാമുഖ്യം നൽകേണ്ടതെന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമാ സന്തോഷ് അഭിപ്രായപ്പെട്ടു. എറണാകുളം -അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, നബാർഡ്, ആകാശവാണി കൊച്ചി എഫ്.എം. റേഡിയോ സ്റ്റേഷൻ, എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, തൃപ്പൂണിത്തുറ ഫൊറോനാ പള്ളി എന്നിവരുടെ സഹകരണത്തോടെ തൃപ്പൂണിത്തുറയിൽ  വനിതോത്സവിൻ്റെ ഭാഗമായി തൃപ്പൂണിത്തുറ ബസ്സ്റ്റാൻഡിൽ നിന്നും പള്ളി അങ്കണത്തിലേക്കു നടത്തിയ വനിതാ ദിന റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു സംസാരിക്കുകയായിരുന്നു രമ സന്തോഷ്‌. ഒരു സ്ത്രീ തന്റെ ജീവിതത്തിൽ വ്യത്യസ്തങ്ങളായ റോളുകൾ ചെയ്തു കൊണ്ടാണ് എല്ലാ മേഖലകളിലും തിളങ്ങി നിൽക്കുന്നത്.  സഹൃദയ സ്വയംസഹായ സംഘങ്ങൾ പോലുള്ള കൂട്ടായ്മകൾ നൽകുന്ന സന്ദേശം ഒരുമിച്ചു മുന്നേറുകയെന്നതാണെന്നും നഗരസഭാധ്യക്ഷ കൂട്ടിച്ചേർത്തു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, വെസ്കോ ക്രെഡിറ്റ്‌ മാനേജർ സുനിൽ സെബാസ്റ്റ്യൻ, ഷൈജി സുരേഷ് എന്നിവർ പ്രസംഗിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച്  വനിതകൾക്കായി ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ  നിയമസഹായ അദാലത്ത് സെമിനാറിന് അഡ്വ. ഫെറ നേതൃത്വം നൽകി.  ഡോ. ജോണി കണ്ണമ്പിള്ളിയുടെ നേതൃത്വത്തിൽ പ്രമേഹരോഗത്തെക്കുറിച്ചുള്ള ബോധവത്കരണ സെമിനാറും, സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കി. ഡോ. അഖിൽ മെൻസ്ട്രൽ കപ്പുകളുടെ ആരോഗ്യകരമായ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടത്തി. 

വനിതോത്സവ് സമാപന ദിവസമായ ഇന്ന് രാവിലെ സൗജന്യ ആയുർവേദ സെമിനാർ,മെഡിക്കൽ ക്യാമ്പ്, നേത്ര പരിശോധനാ ക്യാമ്പ് എന്നിവ നടക്കും. സഹൃദയ നബാർഡ് എക്സിബിഷനും ഇന്ന് സമാപിക്കും.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]