വാടാനപ്പള്ളി : വാടാനപ്പള്ളി സെൻ്റ് ഫ്രാൻസീസ് പള്ളിയിലെ സൊസൈറ്റി ഓഫ് സെന്റ് വിൻസെൻ്റ് ഡി പോളിന്റ നേതൃത്വത്തിൽ ഇക്കൊല്ലം നേത്രദാനം ചെയ്ത 52 പേരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന " സ്നേഹാദരം" പരിപാടിയായിരുന്നു വേദി. സൊസൈറ്റിയുടെ നേതൃത്വത്തിൽ നാളിത് വരെയായി 217 പേരുടെ നേത്രപടലങ്ങൾ ദാനം ചെയ്തിട്ടുണ്ട്. കുടുംബ ബന്ധങ്ങളുടെ കഥ സിനിമയിലൂടെ പറയുന്ന ഞാനൊന്നും വലിയ ത്യാഗം ചെയ്ത ആളല്ല. മരണശേഷം തൻ്റെ അവയവങ്ങളെല്ലാം ദാനം ചെയ്യാൻ നേരത്തെ സമ്മത പത്രം നൽകിയിട്ടുണ്ടെന്ന് മാത്രം.
എന്നാൽ ഇവിടെ കണ്ണ് ദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ കാണുമ്പോൾ അവരുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നുവെന്ന് കമൽ പറഞ്ഞു.
16 വയസുള്ള ഏക മകൻ ജൂവിൻ രാജുവിൻ്റെ എല്ലാ അവയവങ്ങളും ദാനം ചെയ്ത് 7 പേർക്ക് ജീവനേകിയ ആ മാതാപിതാക്കളുടെ ആ പുണ്യകർമം എത്രയോ മഹത്തരവും അവരെ ഇവിടെ ആദരിക്കുന്നതും ശ്രേഷ്ഠമണ്.
ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരുടെ കണ്ണുകൾ മരണശേഷം ദാനം ചെയുന്നതും അതിന് അവരെ പ്രേരിപ്പിക്കുന്നതും വലിയ കാര്യമാണ്. മറ്റു എന്തുണ്ടായാലും അന്ധരായവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് കണ്ണുകൾക്ക് കാഴ്ചയുടെ വെളിച്ചം കിട്ടുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ പുരസ്‌കാരം നേടിയ മമ്മുട്ടി നായകനായ നേത്രദാനം പ്രമേയമാക്കിയുള്ള "കറുത്ത പക്ഷികൾ" എന്ന ചലച്ചിത്രത്തിൻ്റെ പിറവിക്ക് കാരണമായ അനുഭവങ്ങളും കമൽ പങ്ക് വച്ചു.
ഒരു ദിവസം രാവിലെ 7 ന് വീട്ടിൽ നിന്ന് തിരക്കിട്ട് എറണാംകുളത്തേക്ക് പോകാൻ നിൽക്കുകയായിരുന്നു. ആ സമയത്ത് ഒരു ചെറുപ്പക്കാരൻ വന്നു. ഒരു കഥ തന്നു. അത് പിന്നെ വായിക്കാമെന്ന് പറഞ്ഞ് ഞാൻ കാറിൽ കയറി. കാറിലിരുന്നാണ് അത് വായിച്ചത്. അത് കഥയല്ലെന്നും ആ ചെറപ്പക്കാരൻ അനിയത്തിക്കുട്ടിയെ കുറിച്ചെഴുതിയ അനുഭവമാണെന്നും മനസിലായത്. അന്ധയായ നിറങ്ങളൊന്നു കാണാനാകാത്ത അനിയത്തികുട്ടിയെ കുറിച്ചുള്ള "മഞ്ഞ കാണാത്ത അനിയത്തി ക്കുട്ടി " എന്നായിരുന്നു അതിൻ്റെ പേര്. . നിറയെ പൂക്കളുള്ള അടുത്ത വീട്ടിലെ കാൻസർ ബാധിത തൻ്റെ മരണശേഷം കണ്ണ് നൽകാമെന്നും ചെറുപ്പക്കാരനോടും അച്ഛനോടും പറഞ്ഞു. എന്നാൽ ആ സ്ത്രീയുടെ അസുഖം മാറിയതിനാൽ കണ്ണ് കിട്ടിയില്ല. അതാണ് അനുഭവ സാരം. വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു.
പിറ്റേന്ന് മമ്മുട്ടിയുടെ രാപ്പകൽ സിനിമയുടെ ഡബിങ്ങായിരുന്നു. അന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ മമ്മുട്ടിയോട് ഇക്കാര്യം പറഞ്ഞു. ഇത് സിനിമയ്ക്ക് പറ്റിയതാണല്ലേ എന്നും അഭിനയിക്കാമെന്നും പറയുകയായിരുന്നു. എൻ്റെ വീട്ടിൽ വസ്ത്രങ്ങൾ ഇസ്തിരിയിടാൻ വന്നിരുന്ന തമിഴ് നാട്ടുകാരൻ മുരുകനാണ് മമ്മുട്ടിയുടെ കഥാപാത്രം .
ഹൃദയം മാറ്റിവച്ചതിനെ കുറിച്ചുള്ള " ആയുഷ്കാലം" എന്ന സിനിമയെ കുറിച്ചും കമൽ പറഞ്ഞു.
വികാരി ഫാ. സിൻ്റോ തൊറയൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ റവ. ഫാ. ജേക്കബ് ജോർജ് പാലക്കാപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. 16 വയസ്സുള്ള
ഏക മകൻ ജുവിൻ രാജുവിന്റെ ആകസ്മിക വേർപാടിനിടയിലും അവയവദാനത്തിലൂടെ 7 വ്യക്തികളെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ ജുവിൻ്റെ അമ്മ ബീന രാജുവിനെ യോഗത്തിൽ അഭിനന്ദിച്ചു. ജുവിൻ രാജുവിന്റെ ഏക സഹോദരി ജൂനിയ രാജു അനുഭവങ്ങൾ പങ്കുവെച്ചത് നിറ മിഴികളോടെയാണ് സദസ്സ് കേട്ടത്.
നേത്രദാന സമിതി കൺവീനർ അഡ്വ. ജോയ്. പി. എഫ് , കണ്ടശ്ശാങ്കടവ് എ.സി. പ്രസിഡണ്ട് സി. ജിനി മരിയ എന്നിവർ പ്രസംഗിച്ചു.
നേത്രദാനത്തിനു പ്രോത്സാഹനം നൽകുന്ന വോളണ്ടിയേഴ്സിനെയും നേത്രദാന കടുംബങ്ങളെയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ സബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി ലോറൻസ് മാസ്റ്റർ നന്ദിയും പറഞ്ഞു.