Kerala

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

Sathyadeepam

കൊച്ചി: 2008 മുതല്‍ കെസിബിസി അംഗമായിരുന്നുകൊണ്ട് വിവിധ തലങ്ങളില്‍ കേരളസഭയ്ക്ക് നിസ്തുല ശുശ്രൂഷകളര്‍പ്പിച്ച് നിത്യസമ്മാനത്തിനായി യാത്രയാകുന്ന അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ സ്‌നേഹപ്രണാമം. 2008 ഫെബ്രുവരിയില്‍ മൂവാറ്റുപുഴ സീറോ മലങ്കര രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായ അദ്ദേഹം ആ രൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് നാന്ദി കുറിച്ചു. 2010 മുതല്‍ 2013 വരെ കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ ചെയര്‍മാനായും, 2017 മുതല്‍ കെസിബിസി ബൈബിള്‍ കമ്മീഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചുകൊണ്ട് കേരളസഭയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്കിയശേഷമാണ് 2019-ല്‍ അദ്ദേഹം വിരമിച്ചത്.

മെത്രാനാകുന്നതിനുമുമ്പ് തിരുവല്ല പുഷ്പഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്ന നിലയില്‍ പ്രശസ്തമായ സേവനം അദ്ദേഹം കാഴ്ചവച്ചിരുന്നു. വാഗ്മിയും, ചിന്തകനും, പ്രഭാഷകനുമായിരുന്ന പിതാവ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചതിനുശേഷവും വിവിധ മേഖലകളില്‍ ഉപദേശങ്ങളും നിര്‍ദേശങ്ങളും വഴി കേരളസഭയെ അനുധാവനം ചെയ്തിരുന്നതായി കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍  അനുസ്മരിച്ചു. തിരുവല്ല അതിരൂപതയുടെയും, മൂവാറ്റുപുഴ രൂപതയുടെയും, എല്ലാ വിശ്വാസീസമൂഹത്തിന്റെയും ദുഃഖത്തില്‍ കെസിബിസി പങ്കുചേരുകയും പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്യുന്നു.

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്