Kerala

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എം.എസ്്.ഡബ്ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ്  നിര്‍വ്വഹിച്ചു.

പരിപാടിയുടെ ഭാഗമായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച്  ഭിന്നശേഷിക്കാര്‍ക്കും  അന്ധബധിര വൈകല്യമുള്ളവര്‍ക്കുമായി നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്  പഠന ശിബിരത്തിന് നേതൃത്വം നല്‍കി.

മനുഷ്യ - വന്യജീവി സംഘർഷത്തിൻ്റെ പേരിൽ മനുഷ്യരെ നാടുകടത്താനുള്ള നീക്കം ഭരണഘടനാലംഘനം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ

ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത

റൂത്ത് [അധ്യായം 2] - Part 1

ആകാശത്തേക്ക് നോക്കി അടുപ്പിൽ തീ ഊതുന്ന പണ്ഡിതർ!

വിശുദ്ധ കോസ്മാസും വിശുദ്ധ ഡാമിയനും (-303) : സെപ്തംബര്‍ 26