ചാവറ കള്‍ച്ചറല്‍ സെന്റര്‍, കാരിക്കാമുറി റെസിഡന്റ്‌സ് അസോസിയേഷന്‍, സാനു ഫൗണ്ടേഷന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷവും വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറല്‍ ചടങ്ങും പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യുന്നു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ., പി.എ.സദാശിവന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ് രഞ്ജിനി, കോര്‍പ്പറേഷന്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ആര്‍ റനീഷ് എന്നിവര്‍ സമീപം. 
Kerala

ധര്‍മ്മത്തിനുവേണ്ടിയുള്ള പരാജയമാണ് യഥാര്‍ത്ഥ വിജയം : എം കെ സാനു മാഷ്‌

Sathyadeepam

കൊച്ചി: മനുഷ്യര്‍ എല്ലാവരും ഒന്നാണ്, എല്ലാവരും തുല്യരാണ്, ധര്‍മത്തിനുവേണ്ടിയുള്ള പരാജയം വിജയമാണ് ഈ മൂന്ന് കാര്യങ്ങളാണ് ഓണത്തിന് സന്ദേശമാകേണ്ടതും പ്രവര്‍ത്തികമാകേണ്ടതുമെന്നു പ്രൊഫ. എം കെ സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, കാരിക്കാമുറി റെസിഡന്റ്‌സ് അസോസിയേഷന്‍, സാനു ഫൗണ്ടേഷന്‍, എം കെ അര്‍ജുനന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷവും വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറല്‍ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാനു മാസ്റ്റര്‍.

കേരളം സൃഷ്ടിച്ചത് പരശുരാമനെന്നതുപോലെ മഹാബലിയെ ചവുട്ടിത്താഴ്ത്തിയത് വാമനനെന്ന ഈശ്വരാവതാരമാണ്, എന്നാല്‍ നാം ഓര്‍ക്കുന്നത് പരാജിതനായ മഹാബലിയെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരിക്കാമുറി റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി എ സദാശിവന്‍ അധ്യക്ഷത വഹിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ആര്‍ റനീഷ് മുഖ്യാതിഥിയായിരുന്നു. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ഒരു ലക്ഷം രൂപ എം കെ സാനു, അദ്ദേഹത്തിന് കൈമാറി.

പി ആര്‍ റനീഷ്, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ് രഞ്ജിനി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, പ്രൊഫ. എം തോമസ് മാത്യു, ജോസഫ് ആന്റണി, സി ഡി അനില്‍കുമാര്‍, ജോയ് കെ ദേവസി എന്നിവര്‍ പ്രസംഗിച്ചു.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16