Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടുശാലയിലെ അപകടം: കെസിബിസി അനുശോചനം രേഖപ്പെടുത്തി

Sathyadeepam

കൊച്ചി: നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

വിയോഗം സംഭവിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ അറിയിച്ചു.

ആഘോഷങ്ങള്‍ ദുരന്തങ്ങളായി മാറുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം ആശങ്കാ ജനകമാണെന്ന് മെത്രാന്‍സമിതി വിലയിരുത്തി. ഇനിയൊരിക്കലും ഇത്തരമൊരു ദുരന്തം നമ്മുടെ മണ്ണില്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

ഭക്തര്‍ക്കും സംഘാടകര്‍ക്കുമൊപ്പം, ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും ഏവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും കെസിബിസി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ സപ്തതി നിറവിൽ

ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നതു ദൗർഭാഗ്യകരം: ബിഷപ് ഡോ. അലക്സ് വടക്കുംതല

വി. യോഹന്നാൻ - Chap.6 [2of4]

ലോകപ്രസിദ്ധ ബൈബിൾ പരമ്പര ‘ദി ചോസെൻ’ മലയാളത്തിലേക്ക്

പുണെയിലെ പള്ളി തകർക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ