Kerala

റവ. ഫാ. തോമസ് ഷൈജു ചിറയില്‍ കെ സി ബി സി മദ്യവിരുദ്ധ സമിതി സെക്രട്ടറി

Sathyadeepam

കൊച്ചി: കെ സി ബി സി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ആയി ആലപ്പുഴ രൂപതാംഗമായ റവ. ഫാ. തോമസ് ഷൈജു ചിറയിലിനെ തെരഞ്ഞെടുത്തു. രൂപതയിലെ ഡി അഡിക്ഷന്‍ സെന്റര്‍ ഡയറക്ടറും ചേര്‍ത്തല മായിത്തറ മാര്‍ക്കറ്റ് സേക്രഡ് ഹാര്‍ട്ട് ഇടവക വികാരിയും കെ ആര്‍ എല്‍ സി സി മദ്യവിരുദ്ധ സമിതി സെക്രട്ടറിയും ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഈ നിയമനം.

21.08.2025 വ്യാഴാഴ്ച പി ഒ സി യില്‍ നടന്ന കെ സി ബി സി മദ്യവിരുദ്ധ സമിതി യോഗത്തില്‍വച്ച് ചെയര്‍മാന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവിന്റെ സാന്നിധ്യത്തില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറി ഫാ. ജോണ്‍ അരീക്കലില്‍ നിന്നും അദ്ദേഹം ഉത്തരവാദിത്വം എറ്റെടുത്തു.

വിശുദ്ധ ക്രിസ്പിനും വിശുദ്ധ ക്രിസ്പീനിയനും (-304) : ഒക്‌ടോബര്‍ 25

വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യമായി ഒന്നുമില്ല, സ്വാതന്ത്ര്യം പോലും

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് സുരക്ഷിതമായ വളർച്ചയുടെ ഇടങ്ങളാകണം: ലിയോ പതിനാലാമൻ പാപ്പ

കുട്ടികൾക്ക് മദ്യം നൽകിയതിൽ എന്തുക്കൊണ്ട് കേസെടുത്തില്ല?