Kerala

ഫോര്‍-ലൈഫ് 2K17: സമാപിച്ചു

Sathyadeepam

കോഴിക്കോട്: ജീവന്‍റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന താമരശേരി രൂപത മരിയന്‍ പ്രോ-ലൈഫ് മൂവ്മെന്‍റ് പുല്ലൂരാംപാറ ബഥാനിയായില്‍ നടത്തിയ യുവജന ശാക്തീകരണ പരിപാടി 'ഫോര്‍-ലൈഫ് 2K17' ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

മരിയന്‍ പ്രോ-ലൈഫ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു. താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര ബൈബിള്‍ പ്രതിഷ്ഠ നടത്തി സന്ദേശം നല്‍കി. പുല്ലൂരാം പാറ പള്ളി വികാരി ഫാ. ജോണ്‍ കളരിപ്പറമ്പില്‍, ബഥാനിയ അസി. ഡയറക്ടര്‍ ഫാ. ജോസഫ് പാട്ടശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. മാത്യു മാവേലി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി.

ഡോ. അബ്രാഹം ജേക്ക ബ്, ഡോ. റിജു വര്‍ഗീസ്, ഡോ. ഷിന്‍റോ ഫ്രാന്‍സിസ്, ഡോ. സന്തോഷ് സ്കറിയ, ഡോ. ബെസ്റ്റി ജോസ്, ജോണ്‍സണ്‍ പൂവത്തിങ്കല്‍, എല്‍വിസ്, തോമസ് കുര്യന്‍, റെങ്കിഷ് എന്നിവര്‍ ക്ലാസെടുത്തു.

സജീവ് പുരയിടം, ഷിബു കൊച്ചുപറമ്പില്‍, ആനിമേ റ്റര്‍ സിസ്റ്റര്‍ ടെസ്ന എം എസ്എംഐ ടോമി പ്ലാത്തോട്ടം, മാര്‍ട്ടിന്‍ തെങ്ങിന്‍ തോട്ടത്തില്‍, വിനോദ്, ജെ യ്സണ്‍, ആന്‍ഡ്രൂസ് ചൂര പ്പൊയ്കയില്‍, കുര്യാച്ചന്‍ പൊങ്ങമ്പാറ, ബോബന്‍, ജോ ളി കൊച്ചുപറമ്പില്‍, ജോളി തലക്കോട്ടൂര്‍, ജോമേഷ് അ രുണ്‍, ബെര്‍നാഡ്, അമല്‍, ഷാജി പുളിയിലക്കാട്ട്, പ്രോ- ലൈഫ് മൂവ്മെന്‍റ് എന്നിവ ടരങ്ങുന്ന ടീമാണ് ഫോര്‍- ലൈഫ് 2K17ന് നേതൃത്വം നല്‍കിയത്.

ബ്രസീലില്‍നിന്നും കൊണ്ടുവരുന്ന ഫാത്തിമ മാതാവിന്‍റെ തിരുസ്വരൂപത്തിന് സ്വീകരണം നല്‍കിക്കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍