Kerala

'ഫ്‌ളൈ ഹൈ വിത്ത് ഹോപ്പ്' സംഘത്തിന്റെ വിമാനയാത്ര ശ്രീ. ദിലീപ് ഫ്‌ളാഗ് ഓഫ് ചെയ്തു

Sathyadeepam

രവിപുരം ഡിവിഷന്‍ കൗണ്‍സിലര്‍ എസ്.ശശികലയുടെ നേതൃത്വത്തില്‍ എട്ടു ബാല്യകാല കാന്‍സര്‍ അംഗങ്ങള്‍ (childhood cancer Members), വ്യത്യസ്ത കഴിവുകള്‍ (specially abled) ഉള്ള രണ്ടു വ്യക്തികള്‍ എന്നിവര്‍ അവരുടെ രക്ഷിതാക്കളുമായി രണ്ട് ദിവസത്തെ കാഴ്ചകള്‍ക്കും വിനോദത്തിനുമായി എറണാകുളത്തു നിന്ന് സംസ്ഥാന തലസ്ഥാനത്തേക്ക് വിമാനത്തില്‍ പോകുന്ന യാത്ര, പ്രശസ്ത സിനിമ നടന്‍ ശ്രി.ദിലീപ് 10 10 2022 ന് 700 ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കൗണ്‍സിലര്‍ എസ്. ശശികല അധ്യക്ഷത വഹിച്ച ഈ പരിപാടിയുടെ ഉല്‍ഘാടന ചടങ്ങു ബഹു.ഹൈബി ഈഡന്‍, MP ഉല്‍ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ എമ്പയര്‍ പ്രസിഡന്റ് ശ്രീ. ജോണ്‍സന്‍ സി. എബ്രഹാം, ജോവാന ഹോളിഡേയ്‌സ് ഡയറക്ടര്‍ ശ്രി.ശ്യാം കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. രാവിലെ 1015ന് അവരുടെ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് തിരുവന്തപുരത്തേക്ക് 22 അംഗ സംഘം പുറപ്പെടും. 1115 ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ശ്രി. മുതുകാടിന്റെ മാജിക് അക്കാദമിയും വൈകിട്ട് ഷണ്‍മുഖം ബീച്ചും സന്ദര്‍ശിക്കും. താമസം എല്ലാവര്‍ക്കും ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 11ന് പ്രാതലിന് ശേഷം മൃഗശാല, പത്മനാഭ സ്വാമി ക്ഷേത്രം, മ്യൂസിയം തുടങ്ങിയവ സന്ദര്‍ശിച്ച് ഉച്ചയ്ക്ക് എ.സി ബസില്‍ കൊച്ചിയിലേക്ക് മടങ്ങും.

കൗണ്‍സിലറുടെ രണ്ടു പ്രതിനിധികള്‍ ജോവാന ഹോളിഡേസ് ജീവനക്കാര്‍ എന്നിവര്‍ ഈ ടീമിനെ നയിക്കും.

ജോവാന ഹോളിഡേയ്‌സ് (രവിപുരം റോഡ്, എറണാകുളം) ആണ് ഈ യാത്ര മുഴുവനായും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ലയണ്‍സ് ക്ലബ്ബ് ഓഫ് കൊച്ചിന്‍ എമ്പയര്‍ ആണ് മൊത്തം പരിപാടിയുടെ സംഘാടനം നടത്തുന്നത്.ലയണ്‍സ് ക്ലബ് മെമ്പര്‍മാരെയും പൊതുജനങ്ങളും അടക്കം നല്ലൊരു ജനാവലി സന്നിഹിതരായി.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]