കൊച്ചി : പുനരുത്ഥാനം വഴി പുതിയ ജീവൻ ലോകത്തിന് സമ്മാനിച്ചതോടൊപ്പം പങ്കുവയ്ക്കലിൻ്റെ സന്ദേശം കൂടി നൽകുന്നുവെന്ന് സി.എം.ഐ. സഭ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മത സൗഹൃദ സംഗമം , ഉയിർപ്പ് പ്രാതൽ പരിപാടിയിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു ഫാ. പോൾ ആച്ചാണ്ടി. സി.എം.ഐ.
സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിനോയ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. പാപത്തിൽ നിന്നകന്ന് പുണ്യത്തെ സ്വീകരിക്കാനും അസഹിഷ്ണുതയുടെ മുന്നിൽ സഹിഷ്ണുതയുടെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുവാനും കഴിയണമെന്ന് യോഗി ഓം ശക്തി ദക്ഷിണാമൂർത്തി പറഞ്ഞു. ഫാ. പോൾ ആച്ചാണ്ടി. സി.എം.ഐ.,ജസ്റ്റിസ് പി കെ ഷംസുദീൻ, യോഗി ഓം ശക്തി ദക്ഷിണാമൂർത്തി എന്നിവർ ചേർന്ന് ഈസ്റ്റർ എഗ്ഗ് പൊട്ടിച് മധുരം പങ്കുവച്ചു.
എറണാകുളം ഗ്രാൻഡ് മസ്‌ജിദ് ഇമാം ഫൈസൽ അസ്സരി, ടി ജെ വിനോദ് എം.എൽ.എ., കെ വി പി കൃഷ്ണകുമാർ, ഫാ. ബിജു വടക്കേൽ സി.എം.ഐ., കെ ബാബു എം.എൽ.എ.,എന്നിവർ സന്ദേശം നൽകി.ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., ശ്രീ സാബു ജോർജ്, ഡോ. സെബാസ്റ്റ്യൻ പോൾ, ജസ്റ്റിസ് പി കെ ഷംസുദീൻ, ഡൊമനിക് പ്രെസൻറ്റേഷൻ, മുൻ മേയർ മാരായ അഡ്വ. എം അനിൽകുമാർ, സൗമിനി ജെയിൻ , മുൻ എം എൽ എ ജോൺ ഫെർണാണ്ടസ് ,എറണാകുളം റൂറൽ എസ് .പി., കെ എസ് സുദർശൻ, ഉപഭോക്തൃ തർക്ക പരിഹാര കംമീഷൻ എറണാകുളം ജില്ല പ്രസിഡന്റ് ഡി ബി ബിനു, ടി പി എം ഇബ്രാഹിം ഖാൻ , പ്രൊഫ. മോനമ്മ കോക്കാട്,
എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ, ബണ്ടി സിംഗ്, സി.ജി രാജഗോപാൽ, ജോൺസൺ സി എബ്രഹാം , സി ഡി അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു . ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ടി പി വിവേകും സംഘവും ഈസ്റ്റർ ഗാനങ്ങൾ അവതരിപ്പിച്ചു. സി.എം. ഐ സഭയുടെ പുതിയ ജനറൽ കൗൺസിലർമാരായ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി, വികാർ ജനറൽ ബെന്നി ഫാ. ബെന്നി നൽക്കര, ഫാ. ബിനോയ് ഇലവുങ്കൽ,ഫിനാൻസ് കൗൺസിലർ ഫാ. ജോസ് പൊന്മണി, ഫാ. ടോം അറക്കൽ, ജനറൽ ഓഡിറ്റർ ഫാ. ഷീജോ ആറ്റുപുറം എന്നിവർക്ക് സ്വീകരണം നൽകി.