Kerala

എലപ്പുള്ളിയിലെ ബ്രൂവറി ഒരിക്കലും നടക്കാത്ത ദുഃസ്വപ്നം: കെ സി ബി സി മദ്യവിരുദ്ധ സമിതി

Sathyadeepam

പാലക്കാട്ടെ എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ ഫാക്ടറി ഒരിക്കലും നടപ്പാക്കാനാവാത്ത സര്‍ക്കാരിന്റെ ഒരു ദുഃസ്വപ്നമായി അവശേഷിക്കുമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള.

പൊതുസമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് സര്‍ക്കാരിന് ഇനി ഒരടി മുമ്പോട്ട് പോകാനാവില്ല. ബ്രൂവറി കാര്യത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എന്തൊക്കെ പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ നടത്തിയാലും ഈ പദ്ധതി എലപ്പുളളിയില്‍ നടപ്പാക്കാന്‍ സാധിക്കില്ല. കൊക്കകോള ഫാക്ടറിയുടെ കാര്യം അധികാരികളുടെ ഓര്‍മ്മയിലുണ്ടാവണം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഒരു 'കെയര്‍ ടേക്കര്‍' സര്‍ക്കാരായി മാത്രമേ പൊതുജനം ഈ സര്‍ക്കാരിനെ ഇപ്പോള്‍ പരിഗണിക്കുന്നുള്ളൂ.

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിൻവലിച്ചു

ട്രംപിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍

ബിഷപ്പ് മത്യാസ് കാപ്പില്‍ ദര്‍ശനികനായ മിഷനറി: മോണ്‍. കായാവില്‍

രാജസ്ഥാനില്‍ കത്തോലിക്കാ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചു

അര്‍ജന്റീനിയന്‍ മെത്രാന്റെ നാമകരണനടപടികള്‍ പിന്‍വലിച്ചു