കൊച്ചി : എറണാകുളം-അങ്കമാലി മേജർ അതിരൂപതാ ബൈബിൾ കലോത്സവം നവംബർ 14, 15 തീയതികളിൽ കലൂർ കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ മെമ്മോറിയൽ റിന്യൂവൽ സെന്ററിൽ വച്ച് നടത്തി. വിവിധ ഫൊറോനകളിൽ നിന്നും വിജയികളായി വന്ന മത്സരാർത്ഥികൾ തമ്മിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ തൃപ്പൂണിത്തുറ ഫൊറോന ഓവറോൾ കിരീടം കരസ്ഥമാക്കി. 228 പോയിന്റുകളോടെയാണ് തൃപ്പൂണിത്തുറ ഫൊറോന വിജയികളായത്. 223 പോയിന്റുകളോടെ പറവൂർ ഫൊറോന രണ്ടാം സ്ഥാനവും 215 പോയിന്റുകൾ നേടി ഇടപ്പള്ളി ഫൊറോന മൂന്നാം സ്ഥാനവും നേടി. ഇടവകകളിൽ ലിറ്റിൽ ഫ്ലവർ ചർച്ച് ഇളംകുളം, സെന്റ് മേരീസ് ചർച്ച് മൂക്കന്നൂർ, സെന്റ് മേരീസ് ചർച്ച് മുട്ടം എന്നീ പള്ളികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
രണ്ട് ദിവസങ്ങളായി നടന്ന മത്സരങ്ങൾക്ക് അതിരൂപത ബൈബിൾ അതിരൂപത ബൈബിൾ അപ്പസ്തോലറ്റ് വിഭാഗം ഡയറക്ടർ ഫാ.റിജു വെളിയിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജോൺസൺ കൂവേലി,ഫാ.സിറിൽ പാലയ്ക്കൽ, എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ ഡയറക്ടർ ഫാ. റിജു വെളിയിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് അതിരൂപതാ ചാൻസലർ ഫാ. ആന്റണി വാഴക്കാല സമ്മാനങ്ങൾ നൽകി.