Kerala

ധാരാളിത്തമില്ലാതെ, സാന്ദ്രതയോടെ വാക്കുകൾ ഉപയോഗിച്ച കാല്പനിക കവികളിൽ പ്രമുഖനാണ് ഇടപ്പള്ളി രാഘവൻ പിള്ള:  പ്രൊഫ. എം തോമസ് മാത്യു

Sathyadeepam

കൊച്ചി : ധാരാളിത്തമില്ലാതെ,  സാന്ദ്രതയോടെ വാക്കുകൾ ഉപയോഗിച്ച കാല്പനിക കവികളിൽ പ്രമുഖനാണ് ഇടപ്പള്ളി രാഘവൻപിള്ള എന്ന് പ്രശസ്ത നിരൂപകൻ പ്രൊഫ. എം തോമസ് മാത്യു  അഭിപ്രായപ്പെട്ടു. ചങ്ങമ്പുഴ വളരെ ആഘോഷിക്കപ്പെട്ട കവിയാണ്,  ആ രീതിയിൽ ഒന്നും ആഘോഷത്തിന് ഇട നൽകാതെ ഈ ലോകത്തിൽ നിന്നും പിരിഞ്ഞുപോയ കവിയാണ് ഇടപ്പള്ളി രാഘവൻപിള്ള. ജീവിതം മുഴുവൻ കൈപ്പുള്ള അനുഭവങ്ങളാണ് രാഘവൻ പിള്ളയുടേതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ഇടപ്പള്ളി രാഘവൻ പിള്ളയുടെ 'മണിനാദം' കവിതയുടെ തൊണ്ണൂറാം വർഷത്തോടനുബന്ധിച്ചു ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ. എം. തോമസ് മാത്യു. കവി സെബാസ്റ്റ്യൻ അധ്യക്സ്തത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ  ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ.,  സാഹിത്യ അക്കാദമി മുൻസെക്രെട്ടറി ആർ. ഗോപാലകൃഷ്ണൻ, സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാനും നാടകൃത്തുമായ ടി.എം. അബ്രഹാം എന്നിവർ  പ്രസംഗിച്ചു.

പുനരുധിവാസ സൈറ്റ് ബലപ്പെടുത്തൽ: തുറമുഖ അതോറിറ്റി നൽകുന്ന മണ്ണ് ഉദ്യോഗസ്ഥസംഘം പരിശോധിച്ചു

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.

'മദർ തെരേസ - പ്രോഫറ്റ് ഓഫ് കംപാഷൻ' പുറത്തിറങ്ങി