Kerala

ഡിജിറ്റല്‍ ലോകത്തെ ദാമ്പത്യ വിശ്വസ്തതയെക്കുറിച്ച് കോണ്‍ഫറന്‍സ്

Sathyadeepam

എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേക്ഷിത കേന്ദ്രത്തിന്റെ (FACE) കീഴില്‍ മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ് (എംസിസി), ഗ്രേയ്‌സ് റിപ്പിള്‍സ് ദമ്പതി കൂട്ടായ്മകള്‍ നേതൃത്വം നല്കുന്ന 14-ാമത് ദമ്പതി കോൺ ഫറന്‍സ് ആലുവ ചൂണ്ടി വിശുദ്ധ പത്താം പിയൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് നവം. 14-ന് നടന്നു. ‘ഡിജിറ്റല്‍ ലോക ത്തെ ദാമ്പത്യ വിശ്വസ്തത’ എന്ന വിഷയം ചര്‍ച്ച ചെയ്തു. കുടുംബപ്രേക്ഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസഫ് മണവാളന്‍ വിഷയാവതരണവും റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി വിഷയാവിഷ്‌ക്കാരവും നടത്തി.

എം സി സി അതിരൂപത കോർ ഡിനേറ്റര്‍ റൂബി & മേജോ ദമ്പതി അധ്യക്ഷത വഹിച്ച കോണ്‍ഫ റന്‍സ് രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സി പ്പല്‍ റവ. ഡോ. സാജു മാടവന ക്കാട് സിഎംഐ ഉദ്ഘാടനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ വെരി റവ. ഡോ. ആന്റോ ചേരാംതുരുത്തി വിശുദ്ധ ബലി അര്‍പ്പിച്ച് വചനസന്ദേശം നല്കി ജാതിമതഭേദമെന്യേ പൊതു സമൂഹത്തിന് സ്വീകാര്യമായതും കാലഘട്ടത്തില്‍ പ്രസക്തവുമായ വിഷയം കൈകാര്യം ചെയ്ത ഈ ദമ്പതി കോണ്‍ഫറന്‍സില്‍ 500 ലേറെ ദമ്പതികള്‍ പങ്കെടുത്തു.

പൗളിനൂസ് പാതിരിയുടെ പുരാതനഗ്രന്ഥം എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തിനു കൈമാറി

എറണാകുളം അങ്കമാലി അതിരൂപത ബൈബിൾ കലോത്സവം

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 8]

💎 ഒരു മാർക്സിസ്റ്റ് ശാസ്ത്രജ്ഞന്റെ യൂടേൺ: വിശ്വാസം നൽകിയ ആവേശം! 🧪✨

📚 കറന്റില്ല, നെറ്റില്ല, കോച്ചിംഗുമില്ല; നീറ്റിൽ 610 മാർക്ക് അടിച്ച് അസമിലെ ബിഷു ലിംബു! ⚡🩺