ലോകരക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ , സേവ, മെഡിലാബ് എന്നിവയുടെ നേതൃത്വത്തില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോകരക്തദാതാക്കളുടെ ദിനാചരണവും രക്തദാനക്യാമ്പും ടി. ജെ. വിനോദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ജോണ്‍സണ്‍ സി.എബ്രഹാം, സിസ്റ്റര്‍ ജ്യോത്സന, ടി.എ. വര്‍ക്കി, പത്മജ എസ്. മേനോന്‍, ഫാ. മാത്യു കിരിയാന്തന്‍, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ സമീപം. 
Kerala

യുവജങ്ങള്‍ സമൂഹത്തിനു നല്‍കുന്ന മഹത്തായ സേവനമാണ് രക്തദാനം : ടി. ജെ. വിനോദ് എം.എല്‍.എ

Sathyadeepam

കൊച്ചി: മനുഷ്യജീവന് ഏറ്റവും വില കല്‍പ്പിക്കുന്ന ഈ കാലഘട്ടത്തില്‍ രക്തദാനം അനിവാര്യമാണെന്ന് ടി. ജെ. വിനോദ് എം. എല്‍.എ. പറഞ്ഞു. ലോകരക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ , സേവ, മെഡിലാബ് എന്നിവയുടെ നേതൃത്വത്തില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോകരക്തദാതാക്കളുടെ ദിനാചരണവും രക്തദാനക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. മാത്യു കിരിയാന്തന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ 62ാം ഡിവിഷന്‍ കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍, സിസ്റ്റര്‍ ജ്യോത്സന, ഡോ. സൂസന്‍, ഫാ. തോമസ് പുതുശ്ശേരി, ടി.എ. വര്‍ക്കി,ജോണ്‍സണ്‍ സി. എബ്രഹാം, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.1971മുതല്‍ രക്തം ദാനം ചെയ്തു തുടങ്ങിയ ടി. എ. വര്‍ക്കിയെ, ടി. ജെ. വിനോദ് എം. എല്‍. എ. പൊന്നാട അണിയിച്ചു ആദരിച്ചു.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു