Kerala

പൗളിനൂസ് പാതിരിയുടെ പുരാതനഗ്രന്ഥം എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തിനു കൈമാറി

Sathyadeepam

220 വ‍ര്‍ഷം മുമ്പ് അച്ചടിക്കപ്പെട്ട സംസ്കൃതവ്യാകരണഗ്രന്ഥത്തിന്റെ ഇന്ത്യയിൽ ലഭ്യമായ ഏക പ്രതി, വ‍ര്‍ഗീസ് അങ്കമാലിയില്‍ നിന്ന് ആ‍ർച്ചുബിഷപ് ജോസഫ് പാംപ്ലാനി ഏറ്റുവാങ്ങി. ഇറ്റാലിയൻ മിഷണറിയായ പൌളിനൂസ് പാതിരി എഴുതിയ അമൂല്യമായ ഈ ഗ്രന്ഥം ഇനി എറണാകുളം-അങ്കമാലി അതിരൂപതാ രേഖാലയത്തില്‍ സൂക്ഷിക്കുമെന്ന് ഡയറക്ട‍ര്‍ ഡോ. ഇഗ്നേഷ്യസ് പയ്യപ്പള്ളി അറിയിച്ചു. വിയാനി പ്രിന്റിംഗ്സിന്റെ അറുപതാം വാ‍ര്‍ഷികാഘോഷസമ്മേളനത്തില്‍ വച്ചാണ് ഗ്രന്ഥം കൈമാറിയത്. എഴുത്തുകാരനായ വർഗീസ് അങ്കമാലിയാണ് അനേകം വർഷങ്ങളായി ഈ ഗന്ഥം കൈവശം സൂക്ഷിച്ചിരുന്നത്.

1804 ൽ റോമിൽ അച്ചടിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ രചയിതാവായ പൗളിനൂസ് പാതിരി, 1776 മുതൽ 1789 വരെ വരാപ്പുഴയിലെ ക‍ര്‍മ്മലീത്താ ആശ്രമത്തിൽ താമസിച്ചു പ്രവര്‍ത്തിച്ചിരുന്നു. "വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം" എന്ന പേരിലുള്ള ഈ ഗ്രന്ഥം ലത്തീൻ ഭാഷയിലാണ് എഴുതിയിട്ടുള്ളത്. ഇന്ത്യയിലേക്കു വരുന്ന മിഷണറിമാർക്ക് ഇന്ത്യൻ ഭാഷകളുടെ മാതാവായ സംസ്കൃതം പഠിക്കാനും ഇന്ത്യയിലെ പ്രാചീനമായ വേദഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കാനുമുള്ള മാർഗമെന്ന നിലയിലാണ് താൻ ഈ ഗ്രന്ഥരചന നടത്തിയതെന്ന് ആമുഖത്തിൽ പൌളിനൂസ് പാതിരി എഴുതിയിട്ടുണ്ട്. മലയാളഭാഷയിലെ അച്ചടി ചരിത്രത്തിൽ നിർണായകസ്ഥാനമുള്ള റോമിലെ പ്രൊപ്പഗാന്ത പ്രസിൽ, വാർത്തെടുത്ത ലോഹടൈപ്പുകൾ ഉപയോഗിച്ചാണ് അച്ചടി നിർവഹിച്ചിട്ടുള്ളത്. ഗ്രന്ഥപ്പുര ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തു പൊതുജനങ്ങൾക്കു ലഭ്യമാക്കിയിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപത ബൈബിൾ കലോത്സവം

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 8]

💎 ഒരു മാർക്സിസ്റ്റ് ശാസ്ത്രജ്ഞന്റെ യൂടേൺ: വിശ്വാസം നൽകിയ ആവേശം! 🧪✨

📚 കറന്റില്ല, നെറ്റില്ല, കോച്ചിംഗുമില്ല; നീറ്റിൽ 610 മാർക്ക് അടിച്ച് അസമിലെ ബിഷു ലിംബു! ⚡🩺

കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്‌ : നവംബര്‍ 21