Kerala

അണക്കര ധ്യാനകേന്ദ്രത്തോടനുബന്ധിച്ച് പുതിയ സന്യാസിനി സമൂഹം സ്ഥാപിതമായി

Sathyadeepam

അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാദര്‍ ഡൊമിനിക് വാളമ്‌നാലിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേസ് എന്ന താപസ സന്യാസ സമൂഹത്തിന് കാഞ്ഞിരപ്പള്ളി രൂപത ആശ്രമ പദവി നല്‍കി.

ആശ്രമത്തിലെ പ്രഥമ അംഗങ്ങളായി, നവസന്യാസ പരിശീലനം പൂര്‍ത്തിയാക്കിയ 7 അംഗങ്ങളുടെ പ്രഥമ വ്രത വാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും നടത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പുളിക്കല്‍ മുഖ്യകാര്‍മ്മികനായി.

കാഞ്ഞിരപ്പള്ളി രൂപത ചാന്‍സലര്‍ ഫാ. കുര്യന്‍ താമരശ്ശേരി ആശ്രമസ്ഥാപനത്തെക്കുറിച്ചുള്ള ഡിക്രി വായിച്ചു. വികാരി ജനറാള്‍ ഫാ. ജോസഫ് വള്ളമറ്റവും ആശ്രമ സ്ഥാപകന്‍ ഫാ. ഡൊമിനിക് വാളമ്‌നാലും സഹകാര്‍മ്മികരായി.

അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നിവയ്ക്കു പുറമെ ദൈവവചന പ്രഘോഷണം നാലാമത്തെ വ്രതമായി സ്വീകരിക്കുന്നവരാണ് ഈ സമൂഹത്തിലെ സന്യസ്തര്‍. സഭയുടെ സുവിശേഷ ശുശ്രൂഷയ്ക്കുവേണ്ടി ജീവിതത്തിലൂടെ ആത്മസമര്‍പ്പണം ചെയ്യുന്നവരാണ് 'ദൈവകൃപയുടെ പുത്രിമാര്‍' എന്ന് തിരുവചന സന്ദേശത്തില്‍ ഫാ. ഡൊമിനിക് വാളമ്‌നാല്‍ പറഞ്ഞു.

സന്യാസ പരിശീലനത്തിന് നേതൃത്വം നല്‍കിയത് സി എം സി കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലും സന്യാസ പരിശീലകയുമായ സിസ്റ്റര്‍ ആനി ബെന്‍സിറ്റയാണ്. ഇന്ത്യയിലും വിദേശത്തുമായി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവരാണ് ഏഴു പ്രഥമ സന്യാസിനികള്‍.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]