International

ഫിലിപ്പൈന്‍സില്‍ വൈദികനെതിരായ രാജ്യദ്രോഹക്കുറ്റം വിചാരണയ്ക്ക്

Sathyadeepam

ഫിലിപ്പൈന്‍സില്‍ പ്രസിഡന്റ് റൊഡ്രിഗോ ദ്യുതെര്‍ത്തെയുടെ സ്വേച്ഛാധിപത്യപ്രവണതകള്‍ക്കെതിരെ സംസാരിച്ച കത്തോലിക്കാ പുരോഹിതനായ ഫാ. ഫ്‌ളാവിയാനോ വില്ലനോവയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ചു വിചാരണ ആരംഭിക്കുന്നു. മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ അസംഖ്യം ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തുന്ന പ്രസിഡന്റിന്റെ നയത്തിനെതിരെ ഫിലിപ്പൈന്‍സില്‍ പ്രതിഷേധങ്ങളുയരുന്നുണ്ട്. അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു ദൈവവചന മിഷണറി സഭാംഗമായ ഫാ. വില്ലനോവ. നാലു മെത്രാന്മാര്‍ക്കും രണ്ടു പുരോഹിതന്മാര്‍ക്കും എതിരെയും ഇതേ കുറ്റം ചുമത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അവര്‍ക്കെതിരായ വിചാരണ വേണ്ടെന്നു വച്ചു.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട