International

ആര്‍ച്ചുബിഷപ് റോചെ ആരാധനാകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍

Sathyadeepam

വത്തിക്കാന്‍ ആരാധനാ-കൂദാശാ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി ആര്‍ച്ചുബിഷപ് ആര്‍തര്‍ റോചെയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കാര്‍ ഡിനല്‍ റോബര്‍ട്ട് സാറാ 75 വയസ്സ് പൂര്‍ത്തിയായി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആര്‍ ച്ചുബിഷപ് റോചെ ഇതേ കാര്യാലയത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇംഗ്ലണ്ട് സ്വദേശിയാണ് ഇദ്ദേഹം. കാര്യാലയത്തിന്റെ പുതിയ സെക്രട്ടറിയായി ഇറ്റലിക്കാരനായ ബിഷപ് വിറ്റോറിയോ ഫ്രാന്‍സെസ്‌കോയെ നിയമിച്ചു. സ്‌പെയിനില്‍ നിന്നുള്ള മോണ്‍. ഔറേലിയോ ഗാര്‍സിയ മാര്‍ സിയാസ് ആണ് അണ്ടര്‍ സെക്രട്ടറി. കാര്‍ഡിനല്‍ സാറായും മാര്‍പാപ്പയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ആര്‍ച്ചുബിഷപ് റോചെയാണ് അവര്‍ക്കിടയില്‍ പാലമായി വര്‍ത്തിച്ചിരുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ സെക്രട്ടറി ഫ്രാന്‍സിസ്‌കന്‍ സന്യാസിയാണ്.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]