International

മാര്‍പാപ്പയ്ക്കായി രണ്ട് പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍

Sathyadeepam

അജപാലന പര്യടനങ്ങളില്‍ ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതിനാവശ്യമായ രണ്ട് പാപ്പമൊബൈലുകള്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നിര്‍മ്മിതാക്കള്‍ സമ്മാനിച്ചു.

അന്താരാഷ്ട്ര യാത്രകള്‍ക്കായി വിമാനത്തില്‍ പോകുമ്പോള്‍ അഴിച്ചെടുക്കാതെ കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ളവയാണ് ഈ വാഹനങ്ങള്‍.

മാര്‍പാപ്പയുടെ വേനല്‍ക്കാല വസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയാണ് നിര്‍മ്മാതാക്കള്‍ ഈ വാഹനങ്ങള്‍ മാര്‍പാപ്പയെ ഏല്‍പ്പിച്ചത്. ശബ്ദം ഉള്‍പ്പെടെ യാതൊരു മലിനീകരണങ്ങളും ഉണ്ടാക്കാത്ത

ഈ വാഹനങ്ങള്‍ നഗര ചത്വരങ്ങളും തീര്‍ഥാടന കേന്ദ്ര ങ്ങളും ഉള്‍പ്പെടെ വലിയ ആള്‍ തിരക്കുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ളവയാണ്. രൂപകല്പനയുടെ ഓരോ ഘട്ടത്തിലും മാര്‍പാപ്പയുടെ അംഗരക്ഷക വിഭാഗവുമായി ചര്‍ച്ച ചെയ്താണ് വാഹനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഞായറാഴ്ചയുടെ ചരിത്രത്തിലേക്ക്

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ഫാ. കോട്ടായിൽ SJ യുടെ ചരമവാർഷികം ആചരിച്ചു

ക്രിസ്തുവിനെ കുറിച്ച് പറയുക: മെത്രാന്മാരോട് മുന്‍ വിമോചന ദൈവശാസ്ത്രജ്ഞന്‍

ജനാധിപത്യത്തിനു മേല്‍ പതിച്ച കരിനിഴലുകള്‍