International

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ഉക്രേനിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമെന്നു സൂചന

Sathyadeepam

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നു വേര്‍പിരിഞ്ഞ് ഉക്രേനിയന്‍ ഓര്‍ത്തഡോക്സ് സഭ സ്വയംഭരണാധികാരമുള്ള ഒരു സഭയായി മാറുന്നതിനോടു കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് യോജിക്കുന്നുവെന്നു സൂചന. ഈ നീക്കത്തോട് ശക്തമായ എതിര്‍പ്പാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തിനുള്ളത്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോയും റഷ്യന്‍ പാത്രിയര്‍ക്കീസ് കിറിലും തമ്മില്‍ മോസ്കോയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക പത്രക്കുറിപ്പ് പുറപ്പെടുവിക്കപ്പെട്ടില്ല. എങ്കിലും പ്രധാന ചര്‍ച്ചാവിഷയം ഉക്രേനിയന്‍ സഭയുടെ സ്വതന്ത്രാധികാരമായിരുന്നുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഓര്‍ത്തഡോക്സ് സഭകളിലെ തര്‍ക്കവിഷയങ്ങളില്‍ തീര്‍പു കല്‍പിക്കാന്‍ സാധാരണ നിയോഗിക്കപ്പെടുന്നത് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസുമാര്‍ക്കിടയില്‍ തുല്യരിലെ പ്രഥമനായി അറിയപ്പെടുന്ന എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസാണ്. ഉക്രെയിന്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാനോനിക്കല്‍ പരിധിയില്‍ വരുന്ന പ്രദേശമാണെന്ന നിലപാടാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുള്ളത്.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി