International

കുട്ടികള്‍ക്കുള്ള ആശുപത്രികളില്‍, ‘ബംബീനോ ജേസു’ വിനു ലോകത്തില്‍ നാലാം സ്ഥാനം

Sathyadeepam

റോമിലുള്ള വത്തിക്കാന്റെ ‘ബംബീനോ ജേസു’ കുട്ടികള്‍ക്കായുള്ള ആശുപത്രികളില്‍ ലോകത്തിലെ നാലാമത്തേതും യൂറോപ്പിലെ ഒന്നാമത്തേതുമായി തിരഞ്ഞെടുക്കപ്പെട്ടു. ഓങ്കോളജി, നവജാതശിശുപരിചരണം എന്നീ വിഭാഗങ്ങള്‍ പ്രത്യേകം അംഗീകരിക്കപ്പെട്ടു. അമേരിക്കയിലെ ന്യൂസ് വീക്ക് മാഗസിനും സ്റ്റാറ്റിസ്റ്റയും ചേര്‍ന്ന് തയ്യാറാക്കിയ ‘ലോകത്തിലെ മികച്ച ആശുപത്രികളുടെ’ അന്താരാഷ്ട്ര റാങ്കിലാണ് ബംബീനോ ജേസു അതിന്റെ സ്ഥാനം മെച്ചപ്പെടുത്തിയത്.

2024 മുതല്‍ ലോകത്തിലെ മികച്ച കുട്ടികള്‍ക്കായുള്ള ആശുപത്രികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്ന ബംബീനോ ജേസു ആശുപത്രി, ലോകത്തുള്ള മികച്ച ആശുപത്രികളുടെ ലിസ്റ്റിലെ ആദ്യ ഇരുപത്തിയഞ്ചില്‍പ്പെട്ട ഇറ്റലിയിലെ തന്നെ ഏക ആശുപത്രിയാണ്. മുന്‍ റാങ്കിങ്ങിനെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങള്‍ മുന്നേറിയ ഈ ആശുപത്രി കുട്ടികള്‍ക്കായുള്ള ചികിത്സയില്‍ യൂറോപ്പിലെ ഏറ്റവും മെച്ചപ്പെട്ടതെന്ന ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ആദ്യസ്ഥാനങ്ങളില്‍ വന്ന മൂന്ന് ആശുപത്രികളും അമേരിക്കയിലേതാണ്.

ലോകസമാധാനത്തിനായി കുട്ടികള്‍ക്കൊപ്പം മാര്‍പാപ്പയുടെ ജപമാല

വിദ്വേഷത്തിനും ഭിന്നതകള്‍ക്കുമെതിരെ സംഭാഷണം ശുപാര്‍ശ ചെയ്ത് കത്തോലിക്കാ സഭ

ആഗോള യുവജന സംഗമത്തിന്റെ രണ്ടാം ഒരുക്കസമ്മേളനം ചേര്‍ന്നു

സൊമാലിയക്കായി അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചു പാപ്പ

ദൈവവിളി: സ്വീകരിക്കുന്നവരുടെ എണ്ണമല്ല, വിശ്വസ്തതയാണു പ്രധാനം